KeralaLatest NewsArticle

പ്രണയലേഖനവും സിനിമപ്പാട്ടും എഴുിതിയവന് ഒന്നാംറാങ്ക് ; എസ്എഫ്‌ഐക്കാരുടെ ഉത്തരകടലാസ് തിരിമറി പിണറായിക്ക് ഇപ്പോഴും ആരോപണം മാത്രം

ഒരു സര്‍ക്കാര്‍ ജോലി സ്വപ്‌നം കണ്ട് അതിനായി പഠിച്ചും പ്രാര്‍ത്ഥിച്ചും കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് ഒരു ക്രിമിനല്‍ ഒന്നാം റാങ്ക് നേടിയിരിക്കുന്നത്. യൂനിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത് ഉത്തരകടലാസില്‍ തിരിമറി കാട്ടിയെന്ന് ഉറപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയാണ്. ശിവരഞ്ജിത്ത് എഴുതിയ ഉത്തരക്കടലാസില്‍ പ്രണയലേഖനവും പാട്ടുകളുമായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. എന്തെങ്കിലുമെഴുതി ഉത്തരക്കടലാസ് നല്‍കിയാല്‍ മതിയെന്ന ധാരണയിലാകും ഇത് ചെയ്തതെന്ന് പൊലീസ് കരുതുന്നു.പരീക്ഷ ഹാളില്‍ എഴുതിയ ഉത്തരക്കടലാസിന് പകരം വീട്ടിലുള്ളതില്‍ എഴുതി പിന്നീട് കോളജിലെ ജീവനക്കാരുടെ സഹായത്തോടെ കവറില്‍ തിരുകി കയറ്റിയിട്ടുണ്ടാകാം എന്നും പൊലീസ് സംശയിക്കുന്നു.ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നും 16 ബണ്ടില്‍ ഉത്തരക്കടലാസുകളാണ് കണ്ടെടുത്തത്. ഇതില്‍ ഒരുകെട്ട് മറ്റൊരു പ്രതി പ്രണവിന് പരീക്ഷയെഴുതാന്‍ നല്‍കിയതെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്.

university collage

വിശ്വാസവഞ്ചനയും അധാര്‍മികതയും കൈമുതലാക്കിയ ചെറുപ്പക്കാര്‍ കുറുക്കുവഴിയിലൂടെ ജോലി നേടിയിരിക്കുന്നത് പൊലീസ് ഡിപ്പാര്‍ട്ടമെന്റിലാണെന്നന്നതാണ് ഏറ്റവും ഭിതദമായ കാര്യം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ട നാട്ടില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തേണ്ടവര്‍ ഇത്തരത്തിലുള്ളവരാണെങ്കില്‍ കസ്റ്റഡിമരണങ്ങളും കള്ളക്കേസുകളും പെരുകിയില്ലെങ്കിലേ അതിശയമുള്ളു. മാന്യമായി പഠിച്ച് യഥാവിധി യോഗ്യതനേടിയവര്‍ ഒരു കൊടും കള്ളന് പിന്നിലായി തയ്യാറാകുന്ന റാങ്ക് ലിസ്റ്റ് പിഎസ് സി എന്ന പ്രസ്ഥാനത്തിന് ചാര്‍ത്തിയ അപമാനക്കറ മായിച്ചാല്‍ മായില്ല. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതല്‍ കാര്യക്ഷമതയും വിശ്വാസ്യതയും ഉള്ള സ്ഥാപനമാണ് കേരളത്തിലെ പി.എസ്.സി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ മോശമായി ചിത്രീകരിച്ച് യുവജനങ്ങളില്‍ അങ്കലാപ്പ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. പിഎസ് സിയുടെ കാര്യക്ഷമതയിലും വിശ്വാസ്യതയിലും ജനങ്ങള്‍ക്ക് മുഖ്യമന്ത്രി പറയുംവിധത്തിലുള്ള മതിപ്പ് അന്നുമില്ല ഇന്നുമില്ല എന്നത് മറ്റൊരു സത്യം.

യൂണിവേഴ്‌സിറ്റി കോളജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ അനധികൃതമായി ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റില്‍ കയറി പറ്റിയെന്ന ആരോപണം തെറ്റാണന്നെ് തെളിഞ്ഞെന്നും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പി.എസ്.സി പോലെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യുകയാണെന്നുമാണ് പിണറായി വിലപിക്കുന്നത്. പുറത്തു നിന്നുള്ള ഒരു ഇടപെടലും പരീക്ഷാനടത്തിപ്പിലോ നിയമനത്തിലോ ഇല്ലെന്നും കുറ്റമറ്റ പ്രവര്‍ത്തനമാണ് പി.എസ്.സിയുടെ വിശ്വാസ്യതയുടെ അടിസ്ഥാനമെന്നും ഉറപ്പിച്ച് പറയുന്ന മുഖ്യമന്ത്രി ഒന്നാം റാങ്ക്കാരനാകാന്‍ മാത്രം കഴിവും യോഗ്യതയുമുള്ള പരീക്ഷാര്‍ത്ഥിയായിരുന്നു ശിവരഞ്ജിത്ത് എന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ടാകും. എന്ത് പറയാന്‍.. മുഖ്യമന്ത്രി മാത്രമല്ല എല്‍ഡിഎഫ് കണ്‍വീനരും സംഭവം നിസാരവത്കരിക്കാന്‍ പാടുപെടുന്നുണ്ട്. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസിന് വെള്ളക്കടലാസിന്റെ വിലയേ ഉള്ളുവെന്നാണ് എ.വിജയരാഘവന്റെ അഭിപ്രായം. ഉത്തരം എഴുതിയിട്ടില്ലാത്ത ഉത്തരക്കടലാസ് മുറിക്കടലാസാണെന്നും അതിന് വെള്ളക്കടലാസിന്റെ വിലയേയുള്ളൂവെന്നും ഉത്തരം എഴുതിയ കടലാസുകള്‍ കാണാതെ പോയാല്‍ ആണ് പ്രശ്നമെന്നും വിജയരാഘവന്‍ വാദിച്ചു. പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം മാധ്യമങ്ങള്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ ഉപയോഗിക്കുകയാണെന്നാണ് വിജയരാഘവന്റെയും വിശ്വാസം. university college

അതേസമയം കേരളത്തിലെ കസ്റ്റഡി മരണങ്ങളില്‍ പ്രതികളാകുന്നത് പി.എസ്.സി വഴി അനധികൃത നിയമനം ലഭിച്ച പോലീസുകാരാണെന്ന ആരോപണമാണ് പി.ടി.തോമസ് എംഎല്‍എ ഉന്നയിക്കുന്നത്. ഇടതു സര്‍ക്കാരിന്റെ കാലത്ത് 2007-08 ല്‍ എസ്ഐ സെലക്ഷനില്‍ ഭീകരമായ തട്ടിപ്പ് നടന്നു, 2013-14 ല്‍ ഈ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനവും നല്‍കി. കേരളത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച വരാപ്പുഴ, നെടുങ്കണ്ടം കസ്റ്റഡി മരണങ്ങളില്‍ പ്രതികളായിരിക്കുന്നത് ഈ റാങ്ക് ലിസ്റ്റില്‍ നിന്നുള്ളവരാണെന്നും പി.ടി.തോമസ് ആരോപിച്ചു.എസ്.ഐ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് പി.എസ്.സി 47 അനധികൃത നിയമനങ്ങള്‍ നടത്തിയെന്നും പി.ടി.തോമസ് ആരോപിച്ചിരുന്നു.

കന്റോണ്‍മെന്റ് പോലീസ് ആറ്റുകാലിലെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയത് ഉത്തരകടലാസുകള്‍ക്ക് വേണ്ടിയായിരുന്നില്ല. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അഖില്‍ വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു. അതിനിടെ യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ സഹായത്തോടെ നടന്ന വലിയൊരു കളവ് വെളിച്ചത് വരികയായിരുന്നെന്ന് വേണം പറയാന്‍. പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ പ്രതിയുടെ വീട്ടില്‍ നിന്ന് 16 കെട്ട് ഉത്തരക്കടലാസുകളാണ് പൊലീസ് കണ്ടെടുത്തത്. ഇത് സര്‍വ്വകലാശാല യൂണിവേഴ്‌സിറ്റി കോളജിന് നല്‍കിയതാണെന്ന് നേരത്തെ പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കിയിരുന്നു. കെട്ടുകളില്‍ ഒന്ന് എസ്.എഫ്.ഐ നേതാവായിരുന്ന പ്രണവിന് നല്‍കിയതാണെന്ന വിവരവും കോളജ് അധികൃതര്‍ പൊലീസിന് കൈമാറി.  പി.എസ്.സി പരീക്ഷയില്‍ ശിവരഞ്ജിത്തിന് പിന്നാലെ രണ്ടാം റാങ്ക് നേടിയ ‘ബുദ്ധിശാലി’യാണ് ഈ .കക്ഷി.

university college

ഇത്രയും ഗുരുതമായ ഒരു ആരോപണം ഉയരുമ്പോഴും വേണ്ടവിധത്തിലുള്ള അന്വേഷണം നടക്കുന്നില്ല എന്നതാണ് ദയനീയം. നാല് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നുമെന്നാണ് നേരത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടില്ല. ഉത്തരക്കടലാസ് തിരിമറിയില്‍ സര്‍വ്വകലാശാലയോ യൂണിവേഴ്‌സിറ്റി കോളജ് അധികൃതരോ പൊലീസിന് പരാതി നല്‍കിയിട്ടില്ല. ഉത്തരക്കടലാസ് കടത്തില്‍ പ്രത്യേക പൊലീസ് അന്വേഷണ സംഘത്തെ പോലും ഇതുവരെ രൂപീകരിച്ചില്ല. അന്വേഷിക്കാന്‍ ആകെയുള്ളത് സിന്‍ഡിക്കേറ്റ് ഉപസമിതി മാത്രം. ഇതിലുള്ളത് സിപിഎംകാരായ അംഗങ്ങളും. എന്തായാലും ഒരു പോലെ യൂണിവേഴ്‌സിറ്റി കോളേജിനും പിഎസ് സിക്കും സര്‍ക്കാരിനും നാണക്കേടില്‍ നിന്ന് മുക്തമാകണമെങ്കില്‍ ഉത്തരകടലാസ് തിരിമറിയില്‍ ശരിയായ അന്വേഷണം നടക്കണം. പിണറായി സര്‍ക്കാരിന്റെ പാദസേവകരായ പൊലീസ് ഉദ്യോഗസ്ഥരല്ല അത് അന്വേഷിക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട് എന്തായാലും ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകുന്നുണ്ടെന്ന് അന്വേഷിക്കുന്നവരും ഭരിക്കുന്നവരും ഓര്‍ക്കണം.

Related Articles

Post Your Comments


Back to top button