Latest NewsJobs & Vacancies

എസ്.എ.ടി.യിൽ സീനിയർ ലാബ് ടെക്‌നീഷ്യൻ: ഇന്റർവ്യൂ

തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിലുളള എസ്.എ.ടി. ആശുപത്രിയിൽ സീനിയർ ലാബ് ടെക്‌നീഷ്യൻ/ലാബ് ഇൻ ചാർജിന്റെ ഒരൊഴിവിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി, എം.എൽ.റ്റി, ഡിഗ്രി തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം, അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം, അതിൽ മൂന്ന് വർഷത്തിൽ കുറയാതെ ലാബ് സൂപ്പർവൈസറി പരിചയം ഉളളവർക്കും തിരുവനന്തപുരം ജില്ലയിലുളളവർക്കും മുൻഗണന. താത്പര്യമുളളവർ ജൂലൈ 27 രാവിലെ 10.30ന് എസ്.എ.റ്റി ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക്ക് ഇൻ-ഇന്റർവ്യൂവിൽ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, തിരിച്ചറിയൽ രേഖയും (പകർപ്പുകൾ സഹിതം) ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകണം.

Tags

Related Articles

Post Your Comments


Back to top button
Close
Close