Latest NewsLife StyleHealth & Fitness

98 കിലോയില്‍ നിന്നും 40 കിലോയിലേക്ക്; വൈശാലിക്കും പറയാനുണ്ട് ഒരു ഡയറ്റ് പ്ലാന്‍

പൊണ്ണത്തടി ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല, ആത്മവിശ്വാസക്കുറവിനും അത് കാരണമാകും. അമിത വണ്ണം മൂലം ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ… വസ്ത്രം എടുക്കാന്‍ കഴിയാതെ കടയില്‍ നിന്ന് മടങ്ങേണ്ട അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ? എന്നാല്‍ 25കാരിയായ വൈശാലി അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. തന്റെ അളവിനുള്ള വസ്ത്രം കിട്ടാത്തതുമൂലം ആണുങ്ങളുടെ വിഭാഗത്തില്‍ പോയി വസ്ത്രം വാങ്ങിക്കേണ്ട അവസ്ഥയായിരുന്നു അന്ന് വൈശാലിക്ക് ഉണ്ടായിരുന്നത്.

അമിത വണ്ണം മൂലമുള്ള ഇത്തരം പ്രശ്‌നങ്ങള്‍ പലപ്പോഴും വൈശാലിയുടെ ആത്മവിശ്വാസം പോലും നഷ്ടപ്പെടുത്തി. എന്നാല്‍ ഈ ഒരു അവസ്ഥയില്‍ നിന്ന് ഓടിയൊളിക്കാതെ ഇത് തരണം ചെയ്യാനാണ് വൈശാലി തീരുമാനിച്ചത്. അങ്ങനെ വൈശാലി ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചു. ഒന്നരവര്‍ഷം മുമ്പ് 98 കിലോയായിരുന്നു വൈശാലിയുടെ ശരീരഭാരം. എന്നാല്‍ കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും 40 കിലോയാണ് വൈശാലി കുറച്ചത്. ശരീരഭാരം ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമായി മാറിയിട്ടുണ്ട്. ഓരോ വ്യക്തികളെയും ഓരോ തരത്തിലാണ് ഈ പ്രശ്‌നം ബാധിക്കുന്നത്. ജീവിതത്തില്‍ ഏന്തെങ്കിലും ഒരു അവസ്ഥയില്‍ എത്തുമ്പോഴായിരിക്കും പലരും തന്റെ അമിതവണ്ണം ഒരു പ്രശ്‌നം ആണെന്ന് പോലും തിരിച്ചറിയുന്നത്.

ഇതാ ശരീരഭാരം കുറയ്ക്കുന്നതിനായി വൈശാലി ചെയ്ത് വന്ന ഡയറ്റ് പ്ലാന്‍

രാവിലെ പുഴുങ്ങിയ മുട്ടയും ആപ്പിള്‍ അല്ലെങ്കില്‍ പഴമോ ആണ് വൈശാലി കഴിച്ചിരുന്നത്. ഉച്ചഭക്ഷണത്തിലും ഏറെ പ്രാധാന്യം നല്‍കിയിരുന്നു. പുറത്ത് നിന്ന് ഭക്ഷണം കഴിക്കാറില്ല. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഉച്ചയ്ക്ക് കഴിക്കുന്നത്. ചോറ് അല്ലെങ്കില്‍ ചപ്പാത്തിക്ക് ഒപ്പം ദാലോ സാലഡോ ആണ് ഉച്ചയ്ക്ക് കഴിക്കുന്നത്.

ചോറും ദാലും അല്ലെങ്കില്‍ പച്ചക്കറി വേവിച്ചത് എന്നിവയാണ് രാത്രിയിലെ ഭക്ഷണം. പഴങ്ങളും പച്ചക്കറികളും ധാരാളം അടങ്ങിയ ഡയറ്റാണ് ഇവര്‍ ചെയ്ത് വന്നത്. ഡയറ്റിനൊപ്പം ആഴ്ചയില്‍ അഞ്ചുദിവസം കൃത്യമായി വ്യായാമവും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button