KeralaLatest News

സ്‌കൂളില്‍ നിന്നും പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികള്‍ പിടിയില്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ സ്‌കൂളില്‍ നിന്നും പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയ രണ്ട് പ്രതികള്‍ പിടിയില്‍. നെടുങ്കണ്ടം പറത്തോട് സ്വദേശികളായ ജീവ, ശൃം മുഖന്‍, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ശൃം മുഖന്‍ ഓട്ടോ ഡ്രൈവര്‍ ആണ്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ഇവര്‍ തട്ടിക്കൊണ്ടു പോയത്.

മറന്നുവെച്ച ഉച്ചഭക്ഷണം കൊടുക്കാനായി മാതാവ് എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെന്നറിഞ്ഞത്.തുടര്‍ന്ന് വണ്ടിപ്പെരിയാല്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണത്തിലൊടുവില്‍ തേക്കടി തമിഴ്‌നാട് ടിഎന്‍ഇബി പരിസരത്ത് വച്ച് ഇവരെ കണ്ടെത്തിയത്. ജീവയും മുതിര്‍ന്ന പെണ്‍കുട്ടിയും തമ്മില്‍ മുന്‍പരിചയം ഉണ്ടായിരുന്നു എന്നാണ് സൂചന. ഇവരെ സഹായിക്കാനായി എത്തിയ സുഹൃത്താണ് ഓട്ടോ ഡ്രൈവര്‍. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button