Latest NewsIndiaCrimeNews

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതില്‍ പ്രധാനാധ്യാപകന്‍ അറസ്റ്റിലായി. ആന്ധ്രയിലെ റായ്പുഡി ഗ്രാമത്തിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനം നേരിട്ടത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പ്രധാനാധ്യാപകനെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

കുട്ടി ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതുകണ്ട് സംശയം തോന്നിയ മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. പൊലീസില്‍ നല്‍കിയ പരാതിയില്‍ പ്രധാനാധ്യാപകന്‍ സുബ്ബറാവുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button