Latest NewsInternational

മദ്യപിച്ച ശേഷം ജിറാഫിന്റെ പുറത്ത് വലിഞ്ഞ് കയറി സവാരി നടത്തുന്ന യുവാവ്; വൈറലാകുന്ന വീഡിയോ കാണാം

നൂര്‍ സുല്‍ത്താന്‍: മദ്യപിച്ച്‌ ജിറാഫിന്റെ പുറത്ത് കയറി സവാരി നടത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഷൈംകെന്റ് മൃഗശാലയിലാണ് സംഭവം. മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഇയാൾ വേലിയും മതിലും ചാടിക്കടന്ന് ജിറാഫിന് അടുത്തെത്തിയത്. ആദ്യം ജിറാഫിന്റെ പുറത്ത് കയറാന്‍ ശ്രമിച്ച യുവാവിനെ കുടഞ്ഞ് താഴെയിട്ടു. എന്നാല്‍ പിന്‍വാങ്ങാതെ ഇയാൾ പിന്നെയും ദേഹത്ത് വലിഞ്ഞ് കയറുകയായിരുന്നു. സന്ദര്‍ശകരില്‍ ഒരാളാണ് യുവാവ് വേലി ചാടിക്കടക്കുന്നതിന്റെയും ജിറാഫിന്റെ മുകളില്‍ കയറുന്നതിന്റെയും വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button