KeralaLatest News

റിട്ട. എസ്.ഐയുടെ കാറിടിച്ചു പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം

ഇടുക്കി: റിട്ടയേഡ് എസ്.ഐയുടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം. എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ALSO READ: മദ്യലഹരിയില്‍ തിരുവനന്തപുരത്ത് വീണ്ടും വാഹനാപകടം

നെടുങ്കണ്ടത്ത് കുഴുത്തൊളു മുകളേൽ അജിമോൻ(42) ആണ് മരിച്ചത്. കുഴുത്തൊളുവിൽ ഓട്ടോ തൊഴിലാളിയായിരുന്നു അജിമോൻ. ബിന്ദു ഭാര്യയും അനന്ദു, അഭിജിത്ത് എന്നിവർ മക്കളുമാണ്. സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.

ALSO READ:ശ്രീറാമിന്റെയും വഫയുടെയും ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി ആരംഭിച്ചു

സ്കൂട്ടറിൽ ചേറ്റുകുഴിയിൽനിന്ന് വീട്ടിലേക്ക് മടങ്ങെവെയാണ് എതിരെവന്ന കാർ അജിമോനെ ഇടിച്ചുതെറിപ്പിച്ചത്. അപകടശേഷം കാർ നിർത്താതെ പോകുകയായിരുന്നു. കഴിഞ്ഞ മാസം 31ന് രാവിലെ 9.15നായിരുന്നു അപകടമുണ്ടായത്. റിട്ട. എസ്.ഐ എം.വി വർക്കിയുടേതാണ് കാറെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. പിന്നീട് അപകടമുണ്ടാക്കിയ കാർ വർക്കിയുടെ വീട്ടിൽനിന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടിച്ചെടുത്തിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button