KeralaLatest News

കള്ളനെ പിടികൂടി പോലീസിലേല്‍പ്പിച്ചവര്‍ക്കെതിരെയും കേസ്; കാരണം ഇതാണ്

കൊല്ലം: കുപ്രസിദ്ധ കള്ളന്‍ മൊട്ടജോസിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച നാട്ടുകാര്‍ക്കെതിരെ കേസ്. തന്നെ മര്‍ദ്ദിച്ചു എന്നാരോപിച്ച് മൊട്ടജോസ് പൊലീസിന് നല്‍കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന മുപ്പതുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ആളൊഴിഞ്ഞ വീടുകളില്‍ താമസമാക്കി മോഷണം പതിവാക്കിയിരുന്ന മൊട്ടജോസിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പരവൂരില്‍ നിന്നും നാട്ടുകാര്‍ പികൂടി പോലീസിനെ ഏല്‍പ്പിച്ചത്. തെളിവെടുപ്പിനിടയില്‍ ഒളിപ്പിച്ചിരുന്ന 76 പവന്‍ സ്വര്‍ണവും പണവും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനിടയില്‍ നാട്ടുകാര്‍ മര്‍ദ്ദിച്ചുവെന്ന് ജോസ് പോലീസിന് മൊഴിനല്‍കി.

 

വൈദ്യപരിശോധന റിപ്പോര്‍ട്ടിലും ജോസിന് മര്‍ദ്ദനമേറ്റിരുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കണ്ടാലറിയാവുന്ന മുപ്പത് പേര്‍ക്കെതിരെ പരവൂര്‍ പോലീസ് കേസെടുത്തത്. കോടതി റിമാന്‍ഡ് ചെയ്ത മൊട്ടജോസ് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മോഷണക്കേസില്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ ആളാണിയാള്‍.

അയല്‍ സംസ്ഥാനങ്ങളില്‍ അടക്കം ജോലിക്ക് ശ്രമിച്ചുവെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ ജോലികിട്ടിയില്ലെന്നും തുടര്‍ന്നാണ് വീണ്ടും മോഷണം ആരംഭിച്ചതെന്നും മൊട്ടജോസ് പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. വിവിധ ജില്ലകളിലായി നടത്തിയ ഇരുനൂറോളം മോഷണ കേസിലെ പ്രതിയാണ് മൊട്ടജോസ് എന്നറിയപ്പെടുന്ന ഇയാള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button