Latest NewsTechnology

ആമസോണിനു പിന്നാലെ വമ്പൻ ഓഫർ സെയിലുമായി ഫ്ലിപ്കാർട്ട്

ആമസോണിനു പിന്നാലെ വമ്പൻ ഓഫർ സെയിലുമായി ഫ്ലിപ്കാർട്ട് ബിഗ് ഫ്രീഡം സെയില്‍ അല്ലെങ്കില്‍ നാഷണല്‍ ഷോപ്പിങ് ഡെയ്സ് സെയില്‍ എന്ന പേരിൽ ഓഗസ്റ്റ് 8 മുതല്‍ 10 വരെയാണ് ഓഫർ സെയിൽ വിൽപ്പന നടക്കുക. വില്‍പനയ്ക്ക് മുന്നോടിയായി ചില പ്രധാന ഓഫറുകള്‍ ഫ്ലിപ്കാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. flipkart OFFER SALE

ഉല്‍പ്പന്നങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെ ഇളവ് പ്രതീക്ഷിക്കാം. മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, ലാപ്ടോപ്പുകള്‍, ടിവികള്‍, സ്പീക്കറുകള്‍, മറ്റ് ജനപ്രിയ ഉല്‍പന്നങ്ങള്‍ എന്നിവയില്‍ വൻ വിലകിഴിവ് നേടാം. കൂടാതെ തിരഞ്ഞെടുത്ത ഷോപ്പിങ് ഉല്‍പന്നങ്ങള്‍ക്ക് അധിക കിഴിവോടെഫ്‌ലാഷ് വില്‍പനയും നടത്തുന്നുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Also read : വീണ്ടുമൊരു വമ്പൻ ഓഫര്‍ സെയിലുമായി ആമസോൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button