Latest NewsIndia

പാക് അധീനിവേശ കശ്മീര്‍ എങ്ങനെയുണ്ടായി; ചൈന അധിനിവേശ കശ്മീരിനെക്കുറിച്ചും വായിക്കാം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള 1947 ലെ യുദ്ധത്തിനുശേഷം കശ്മീര്‍ ഭരണകൂടം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീരിലെ ഒരു ഉപ ഭൂഖണ്ഡമാണ് ആദ്യഭാഗം. രണ്ടാം ഭാഗമാണ് പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ PoKഎന്നറിയപ്പെടുന്നത്. വാസ്തവത്തില്‍ പാക്കിസ്ഥാന്‍ കടന്നെടുത്ത ജമ്മു കശ്മീരിന്റെ ഭാഗമാണ് PoK, പാക്കിസ്ഥാന്റെ പഞ്ചാബ് പ്രദേശം, അഫ്ഗാനിസ്ഥാന്റെ വഖാന്‍ ഇടനാഴി, ചൈനയുടെ സിന്‍ജിയാങ് മേഖല, ഇന്ത്യന്‍ കശ്മീരിന്റെ കിഴക്ക് ഭാഗങ്ങള്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന മേഖല കൂടിയാണ് ഈ പാക് അധിനിവേശ കശ്മീര്‍

ചൈന അധിനിവേശ കശ്മീര്‍

ചൈനയും ഇന്ത്യയും തമ്മില്‍ തര്‍ക്കം നിലവനില്‍ക്കുന്ന അതിര്‍ത്തി പ്രദേശമാണ് അക്‌സായി ചിന്‍. ഈ പ്രദേശം ജമ്മു കശ്മീരിന്റെ കിഴക്കേ ഭാഗമായി ഇന്ത്യ അവകാശപ്പെടുന്നു. എന്നാല്‍ ഇത് സിന്‍ജിയാങ് ഉയ്ഘര്‍ സ്വയംഭരണ പ്രദേശത്തിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം.

1962 ല്‍ അക്‌സായി ചിന്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഹ്രസ്വ യുദ്ധം നടന്നിട്ടുണ്ട്. 1993 ലും 1996 ലും ഇരുരാജ്യങ്ങളും യഥാര്‍ത്ഥ നിയന്ത്രണ രേഖയെ മാനിക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പുവച്ചു. ഈ പ്രദേശം നിലവില്‍ ചൈനക്കാരുടെ നിയന്ത്രണത്തിലാണ്. സുരക്ഷാ കാരണങ്ങളാല്‍ വിനോദസഞ്ചാരികള്‍ക്ക് ഈ പ്രദേശത്തേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. എന്നിരുന്നാലും, ചൈനയില്‍ നിന്ന് അനുമതി ലഭിക്കുകയാണെങ്കില്‍, ചൈന നാഷണല്‍ ഹൈവേ 219 വഴി ഇവിടേക്ക് പ്രവേശിക്കാം. ചൈനീസ് മിലിട്ടറിയിലെ ഉദ്യോഗസ്ഥരെ കൂടാതെ, ബക്കര്‍വാള്‍ പോലുള്ള നാടോടികളായ ഗ്രൂപ്പുകളും അക്‌സായി ചിന്‍ നിവാസികളാണ്.

ചൈനയ്ക്ക് ഏറെ പ്രധാനപ്പെട്ട ദേശീയ പാതയാണ് ദേശീയ ഹൈവേ 219. ചൈനയെ ടിബറ്റുമായും സിന്‍ജിയാങ്ങുമായും ബന്ധിപ്പിക്കുന്നത് ഈ പാതയാണ്. ഈ ദേശീയപാതയുടെ നിര്‍മ്മാണം 1951 ല്‍ ആരംഭിച്ച് 1957 ലാണ് പൂര്‍ത്തീകരിച്ചത്. 1962 ലെ ചൈന-ഇന്ത്യന്‍ യുദ്ധത്തിന് കാരണമായ നിരവധി കാരണങ്ങളിലൊന്നായിരുന്നു ദേശീയപാതയുടെ നിര്‍മ്മാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button