Latest NewsIndia

കശ്മീര്‍ നഗരങ്ങളില്‍ സാധാരണക്കാരനായി അജിത് ഡോവൽ

സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ സമാഹരിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ക്കും ക്ഷാമമില്ല.

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി ഇന്ത്യയ്‌ക്കൊപ്പം ചേര്‍ത്ത ശേഷമുള്ള സ്ഥിതിഗതികൾ നിയന്ത്രിച്ചു അജിത് ഡോവൽ കാശ്മീരിൽ. ഷോപ്പിയാനിലെ തെരുവിറങ്ങി നാട്ടുകാരോട് വിശേഷങ്ങള്‍ തിരക്കലും കുശലും പറഞ്ഞുമാണ് ഇന്നലെ ഡോവല്‍ ഇന്നലെ ദിനം ചെലവഴിച്ചത്. നാട്ടുകാര്‍ക്കൊപ്പം തെരുവോരത്ത് ഇരുന്നു കൊണ്ടാണു ഡോവല്‍ ഉച്ചഭക്ഷണം കഴിച്ചത്. ശേഷം ഡോവല്‍ പോലീസുകാരേയും സൈനികരേയും സന്ദര്‍ശിച്ചു. തിങ്കളാഴ്ച ശ്രീനഗറില്‍ എത്തിയ അദ്ദേഹം സുരക്ഷാ നടപടികള്‍ക്ക് നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്.

also read: കശ്മീർ മൂന്നാക്കാതെ രണ്ടായി വിഭജിച്ചതിന് പിന്നില്‍ ചർച്ചകളിൽ പാകിസ്ഥാന് അനുകൂലമായി ജനങ്ങൾ തിരിയാതിരിക്കാൻ: രണ്ടു ജില്ലകളിൽ മാത്രം പാകിസ്ഥാൻ അനുകൂലികളുടെ ഭൂരിപക്ഷം

43,000 സൈനികരെക്കൂടി ജമ്മു കശ്മീരില്‍ സുരക്ഷയ്ക്കായി പുതിയതായി നിയോഗിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തോളം അര്‍ധസൈനികരാണ് ഇപ്പോള്‍ സംസ്ഥാനത്ത് സുരക്ഷാ ചുമതലയില്‍ എര്‍പ്പെട്ടിരിക്കുന്നത്.കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങളിലും പുതിയതായി പ്രഖ്യാപിച്ച രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെ രൂപീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും അദ്ദേഹം വിവിധ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കശ്മീരിലെ ജനങ്ങള്‍ക്ക് യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധചെലുത്തുന്നുണ്ട്.

സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ സമാഹരിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ക്കും ക്ഷാമമില്ല. അടുത്ത മൂന്ന് മാസത്തേയ്ക്ക് വേണ്ടത്ര അവശ്യവസ്തുക്കള്‍ ശേഖരിച്ചു വച്ചിട്ടുണ്ട്. അരി, ഗോതമ്പ് , മട്ടണ്‍, മുട്ട എന്നീ ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമേ പെട്രോളും ഡീസലും വേണ്ടത്ര ശേഖരിച്ചിട്ടുണ്ടെന്ന് പ്ലാനിങ് കമ്മീഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button