Latest NewsIndia

ഭാര്യയുടെ ആത്മഹത്യ; നടന്‍ മധു പ്രകാശിനെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെലുങ്ക് സിനിമാ -സീരിയല്‍ നടന്‍ മധു പ്രകാശ് അറസ്റ്റില്‍. മകളുടെ മരണത്തില്‍ പങ്കുണ്ടെന്ന ഭാര്യാപിതാവിന്റെ പരാതിയെ തുടര്‍ന്നാണ് മധു പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തുകയെച്ചൊല്ലി മധു പ്രകാശ് മകളെ പീഡിപ്പിച്ചിരുന്നുവെന്ന് ഭാര്യാ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനത്തുക കുറഞ്ഞെന്നാരോപിച്ച് മധു മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നുവെന്നുമാണ് ഭാരതിയുടെ പിതാവ് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: നടന്‍ മധു പ്രകാശിന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

മധു പ്രകാശിന്റെ ഭാര്യ ഹൈദരാബാദ് സ്വദേശിയായ ഭാരതിയെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ മധുവാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ഭാര്യയെ കണ്ടെത്തിയത്. സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരുന്നു ഭാരതി.

‘സീരിയലുകളില്‍ അഭിനയിക്കുന്നതിനോട് ഭാര്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇതിന്റെ പേരില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു’. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് മധു നേരത്തെ പോലീസിനോട് പറഞ്ഞിരുന്നത്. 2015 ലായിരുന്നു ഇരുവരുടേയും വിവാഹം. തെലുങ്ക് സീരിയലുകളിലെ പ്രധാന താരമായ മധു പ്രകാശ് ബാഹുബലി ഉള്‍പ്പെടെയുളള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാരതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button