KeralaLatest News

കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ബോംബ് പൊട്ടി; കണ്ടെടുത്ത നായകള്‍ ചത്തു, സംഭവമിങ്ങനെ

ചിറ്റാരിപ്പറമ്പ്: കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ നിന്നും കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ നാടന്‍ ബോംബ് കണ്ടെടുത്തു. കാട്ടില്‍ നിന്നും ബോംബ് കടിച്ചെടുത്ത രണ്ടു നായകളുടെ തല സ്‌ഫോടനത്തില്‍ ചിതറിത്തെറിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചുണ്ട-അമ്മാറമ്പ് കോളനി റോഡിനു സമീപമാണ് സംഭവം. റബ്ബര്‍ത്തോട്ടത്തിലേക്കു പോകുകയായിരുന്ന യുവാവിന്റെ കൂടെപ്പോയ രണ്ടു നായകളാണ് ബോംബ് പൊട്ടി ചത്തത്.

മുന്‍പേ പോയ നായ കുറ്റിക്കാട്ടില്‍ നിന്നും പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ നിലയിലുള്ള ബോംബ് കടിച്ചെടുത്തപ്പോളാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. നായയുടെ തല ചിതറി ഉടലില്‍നിന്നു വേര്‍പെട്ട് പത്തു മീറ്റര്‍ അകലെ തെറിച്ചു വീണു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും നോക്കിനില്‍ക്കേയാണ് രണ്ടാമത്തെ നായ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് മറ്റൊരു പൊതി കടിച്ചെടുത്തതി. നായയുടെ വായില്‍ വെച്ചുതന്നെ ഈ ബോംബും പൊട്ടുന്നതാണ് നാട്ടുകാര്‍ കണ്ടത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കണ്ണവം പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. ഒരു ബോംബുകൂടി സംഭവസ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്തു. ഇത് ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് പുല്ലമ്പി കുഞ്ഞിക്കണ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ തൊഴിലുറപ്പ് പണി ഉപേക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button