Latest NewsIndia

ലോകരാഷ്ട്രങ്ങള്‍ക്ക് അത്ഭുതമായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ :ശത്രുക്കളെ നിലംപരിശാക്കി ഇന്ത്യയിലേയ്ക്കു തന്നെ മടങ്ങിയെത്തുന്ന ഈ മിസൈല്‍ പാകിസ്ഥാനും ചൈനയ്ക്കും കനത്ത പ്രഹരം

 

ന്യൂഡല്‍ഹി : ലോകരാഷ്ട്രങ്ങള്‍ക്ക് അത്ഭുതമായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍.ശത്രുക്കളെ നിലംപരിശാക്കി ഇന്ത്യയിലേയ്ക്കു തന്നെ മടങ്ങിയെത്തുന്ന ഈ മിസൈല്‍ ഇന്ത്യയ്ക്ക് അഭിമാനമാണ്. ഈ മിസൈലിന്റെ പരീക്ഷണ വിജയത്തോടെ പാകിസ്ഥാനും ചൈനയ്ക്കും ഇത് കനത്ത പ്രഹരമായിരിക്കുകയാണ്.

ലോകരാജ്യങ്ങള്‍ കാത്തു നില്‍ക്കുന്ന ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ഇനി ലക്ഷ്യം തകര്‍ത്ത് ഇന്ത്യന്‍ മണ്ണില്‍ത്തന്നെ മടങ്ങിയെത്തും . ഒരിക്കല്‍ ആക്രമണം നടത്തിയാല്‍ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷണങ്ങള്‍ ബഹിരാകാശ രംഗത്ത് വിജയിച്ചു കഴിഞ്ഞു .

എന്നാല്‍ പ്രതിരോധ മേഖലയില്‍ ഇത്തരം മിസൈല്‍ പരീക്ഷണങ്ങള്‍ കുറവാണ് . മുന്‍ രാഷ്ട്രപതിയും മിസൈല്‍മാനുമായ ഡോ എ പി ജെ അബ്ദുള്‍ കലാം ഇത്തരത്തിലൊരു മിസൈലിന്റെ ആവശ്യത്തെ കുറിച്ച് മരണപ്പെടുന്നതിനു ഒരു മാസം മുന്‍പ് ഡി ആര്‍ ഡി ഒ ചെയര്‍മാന്‍ സതീഷ് റെഡ്ഡിയോട് പറഞ്ഞിരുന്നു . ആ ആഗ്രഹം നിറവേറ്റാനാണ് ഇന്ന് രാജ്യം ഒന്നടങ്കം നില്‍ക്കുന്നത് .

ഇന്ത്യയുടെ അത്യാധുനിക ക്രൂസ് മിസൈല്‍ ബ്രഹ്മോസ് വീണ്ടും ഉപയോഗിക്കാവുന്ന പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ബ്രഹ്മോസ് എയ്‌റോസ്‌പേസ് ഇത് സംബന്ധിച്ച് പരീക്ഷണങ്ങള്‍ തുടങ്ങി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button