KeralaLatest News

ബിജെപി കേരളത്തില്‍ സര്‍ക്കാരുണ്ടാക്കും ; എൽഡിഎഫും യുഡിഎഫും തുടച്ചുനീക്കപ്പെടും;- ശിവരാജ് സിങ് ചൗഹാന്‍

കൊല്ലം: കേരളത്തിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി സർക്കാരുണ്ടാക്കുമെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. കേരളത്തിൽ എൽഡിഎഫും, യുഡിഎഫും തമ്മിൽ കൂട്ടുകച്ചവടമാണ് നടത്തുന്നത്. ഇരു മുന്നണിയും കേരളത്തില്‍ നിന്ന് തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: “ആർട്ടിക്കിൾ 370 റദ്ദാക്കിയ മോദി സർക്കാരിന്റേത് ശരിയായ തീരുമാനം”;- ജമ്മു കശ്മീരിലെ മഹാരാജാവിന്റെ മകൻ കോൺഗ്രസ് നേതാവ് പറഞ്ഞു; മുഖത്ത് അടി കിട്ടിയതുപോലെ ഹൈക്കമാൻഡ്

കേരളത്തിലെ ബിജെപി പ്രവർത്തകർ പല ഭീഷണികളും അക്രമങ്ങളും സാഹിച്ചാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ സീറ്റുകൾ ഒന്നും നേടാൻ ആയില്ലെങ്കിലും 16 ശതമാനം വോട്ട് വർധന ഉണ്ടായത് നേട്ടമാണ്. കേരളത്തിലെ ബിജെപിയുടെ ലക്ഷ്യം രണ്ട് വർഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മപ്പെടുത്തി. എല്ലാവർക്കും വീട്, ആയുഷ്മാൻ ഭാരത് പദ്ധതികളുടെ യഥാർത്ഥ ഗുണം കേരളത്തിലെ ജനങ്ങൾക്ക് കിട്ടുന്നില്ല. ഈ പദ്ധതികൾക്കായുള്ള പണം വഴി മാറ്റി ചെലവഴിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

കൊല്ലത്ത് ബിജെപി സജീവാംഗങ്ങളുടെ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ശിവരാജ് സിങ്. ത്രിപുര അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി നടത്തിയ മിന്നും പ്രകടനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം.

പശ്ചിമബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാതെ ഇനി വിശ്രമമില്ല.കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണ്. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ബിജെപി തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി മികച്ച പ്രകടനം നടത്തി

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമല്ലെന്ന അധീർ രജ്ഞൻ ചൗധരിയുടെ ലോക്സഭയിലെ പരാമർശം വ്യക്തമാക്കുന്നത് അദ്ദേഹം ദേശസ്നേഹിയല്ലെന്നാണ്. അദ്ദേഹത്തിന്റെ സ്ഥാനം ദേശദ്രോഹികൾക്കെപ്പമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button