Latest NewsKerala

കൊച്ചിയില്‍ നിന്ന് ഈ നഗരത്തിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ച് ഗോ എയർ

കൊച്ചി: പുതിയ വിമാന സര്‍വീസ് ആരംഭിച്ച് ഗോ എയർ. കൊച്ചി – ഹൈദരാബാദ് റൂട്ടിലാണ് പുതിയ പ്രതിദിന വിമാന സര്‍വീസുകള്‍ക്ക് ഗോ എയർ തുടക്കമിട്ടത്. ഈ  സർവീസിലൂടെ ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന രണ്ട് നഗരങ്ങള്‍ക്കിടയില്‍ ഗോഎയറിന്റെ ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

Also read : സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് തൃശൂർ

ബിസിനസ്സ് യാത്രക്കാരെ ലക്ഷ്യമിട്ടുള്ള ഗോ എയറിന്റെ പുതിയ വിമാനമായ ജി 8 502 കൊച്ചിയില്‍ നിന്ന് രാവിലെ 09:15നായിരിക്കും പുറപ്പെടുക. 10:30നു ഹൈദരാബാദില്‍ എത്തും. വൈകിട്ട് 7.45 നു ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 9.15ന് കൊച്ചിയിലെത്തുന്ന ഗോഎയര്‍ ഏ8 507 വിമാന സര്‍വീസ് ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഏറെ ഗുണം ചെയ്യും.നിലവില്‍ 300ഓളം പ്രതിദിന സര്‍വീസുകളാണ് ഗോഎയറിനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button