Latest NewsIndia

വാഹനാപകടത്തില്‍ പ്രതിശ്രുത വരന് ദാരുണാന്ത്യം

അഞ്ചല്‍•കൊല്ലം അഞ്ചലിന് സമീപം ഇടമുളക്കലില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് പ്രതിശ്രുത വരന്‍ മരിച്ചു. അഞ്ചല്‍ പനയഞ്ചേരി കൃഷണാലയത്തിൽ പരേതനായ ഉണ്ണി കൃഷ്ണന്റെ മകൻ അജിത്ത് (29) ആണ് മരിച്ചത്.

ആയൂര്‍-അഞ്ചല്‍ റോഡില്‍ കൈപ്പള്ളിമുക്കിന് സമീപം വച്ച് അജിത്‌ സഞ്ചരിച്ചിരുന്ന കാറും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഈ മാസം 25 ന് വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. പ്രമീളയാണ് മാതാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button