CricketLatest News

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഹാഷിം അംല വിരമിച്ചു

കേപ്ടൗണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല വിരമിച്ചു. തികച്ചും അപ്രതീക്ഷിതമായാണ് ഹാഷിം അംലയുടെ വിരമിക്കൽ തീരുമാനം വന്നത്.

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് അംലയുടെ അപ്രതീക്ഷിത തീരുമാനം. 15 വര്‍ഷം നീണ്ടു നിന്ന കരിയറില്‍ താരം മൂന്നു ഫോര്‍മാറ്റുകളിലായി 349 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 55 സെഞ്ചുറിയും 87 അര്‍ധ സെഞ്ചുറിയുമടക്കം 18553 റണ്‍സ് നേടി.

ALSO READ: ‘ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഒരു നാണവുമില്ലാതെ നിന്റെ ചരമകുറിപ്പ് എഴുതിയവരാണ് അവര്‍’; നവ്ദീപ് സൈനിയെ അഭിനന്ദിച്ച് ഈ താരം

2004-ല്‍ കൊല്‍ക്കത്തയില്‍ ഇന്ത്യക്കെതിരെ ആയിരുന്നു അംലയുടെ അരങ്ങേറ്റം. ടെസ്റ്റില്‍ പ്രോട്ടിയേസിനായി 124 മത്സരങ്ങളില്‍ നിന്ന് 9282 റണ്‍സ് കണ്ടെത്തി. 28 സെഞ്ചുറിയും 41 ഫിഫ്റ്റിയുമുണ്ട്. പുറത്താകാതെ നേടിയ 311 റണ്‍സാണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ അംല കളി തുടരും. ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരവും ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഏക ദക്ഷിണാഫ്രിക്കന്‍ താരവും അംലയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button