KeralaLatest News

കനത്ത മഴ : വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്തെ വടക്കൻ മേഖലകളിൽ മഴ ശക്തമായതോടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിലാണ് അവധി.

https://www.facebook.com/CollectorKKD/posts/2403002896603143

ശക്തമായ മഴയും കാറ്റും ഉള്ളതിനാൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (8. 8. 2019 ന്‌) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. രാത്രിയിൽ ജില്ലയിലെ നദികളിലും മറ്റും ജലനിരപ്പ് ഉയർന്നതിനാലും കനത്ത കാറ്റിനെത്തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലും മരങ്ങളും മറ്റും വീണ് നാശനഷ്ടമുണ്ടായതിനെ തുടർന്നാണ് അവധി. കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ, സി ബി എസ് ഇ ,ഐ സി എസ് സിലബസ് സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് 8 (വ്യാഴം) അവധിയായിരിക്കുo. അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നു ജില്ലാ കളക്ടർ അറിയിച്ചു.

https://www.facebook.com/CollectorKNR/posts/2355113941252113

Also read : വെള്ളം നിറഞ്ഞ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് യുവതി മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് എന്‍ജിനിയര്‍ അറസ്റ്റില്‍

https://www.facebook.com/collectoridukki/posts/730815527352515

ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ഉള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കേന്ദ്ര വിദ്യാലയങ്ങൾക്കും ഇന്ന് അവധിയായിരിക്കും. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (8-7-2019) അവധിയായിരിക്കും. ജില്ലയില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുകയും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍,കേന്ദ്രീയ വിദ്യാലയം, അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നു ജില്ലാ കളക്ടർ അറിയിച്ചു.

https://www.facebook.com/malappuramcollector/posts/2672027069509383

Also read : കണ്ണൂരിൽ ഉരുൾപൊട്ടൽ

https://www.facebook.com/wayanadWE/posts/673825939748066

വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻ വാടികൾക്കും ജില്ലാ കലക്റ്റര്‍ ഇന്ന് (8.8.2019) അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ല. അതേസമയം കാസര്‍ഗോഡ്‌ ജില്ലയിലെ വെള്ളരിക്കുണ്ട്‌ താലൂക്കില്‍ ഹയര്‍സെക്കന്‍ഡറി വരെയുമുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ ഇന്ന്‌ അവധി പ്രഖ്യാപിച്ചെന്നാണ് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button