Latest NewsIndia

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി : ആഘോഷപരിപാടി സംഘടിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനു മർദ്ദനം

ജയ്പൂര്‍: കശ്മീരിന്‍റെ പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയ നടപടിയിൽ ആഘോഷപരിപാടി സംഘടിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ ഒരു സംഘം യുവാക്കള്‍ മർദ്ദിച്ചു. രാജസ്ഥാനിലെ ജയ്പൂരിലെ  ജല്‍വാറിൽ പ്രാദേശിക ആര്‍എസ്എസ് പ്രവര്‍ത്തകനായ സന്ദീപ് ഗുപ്തയെ അഞ്ച് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന്  പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

Also read : കാശ്മീര്‍ വിഷയം; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ മധുരം വിതരണം ചെയ്തും, എന്‍ഡിഎ സര്‍ക്കാരിന് അഭിന്ദനമര്‍പ്പിച്ചും പ്രദേശത്ത് വിവിധ ആഘോഷ പരിപാടികള്‍ ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് ഒരു സംഘം തന്‍റെ മകനെ ആക്രമിച്ചത്. പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നും പിതാവ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button