Latest NewsBollywoodIndia

കാശ്മീർ വിഷയം: ഇന്ത്യൻ സിനിമകൾക്ക് നിരോധനം ഏർപ്പെടുത്തി

മുംബൈ: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനത്തിൽ പ്രധിഷേധം ശക്തമാകുമ്പോൾ പാക്കിസ്ഥാനിൽ ഇന്ത്യൻ സിനിമകൾക്കും നിരോധനം ഏർപ്പെടുത്തി. ഇനി മുതൽ ഇന്ത്യൻ സിനിമകൾ പാക്കിസ്ഥാനിൽ പ്രദർശിപ്പിക്കില്ലെന്ന് പാക്കിസ്ഥാൻ വാർത്ത വിതരണ മന്ത്രാലയം അറിയിച്ചു.

ALSO READ: കശ്മീരി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തിന് പൂട്ടിടാനൊരുങ്ങി കേന്ദ്രം; ഫറൂഖ് അബ്ദുള്ള നടത്തിയത് ഏഴുകോടിയുടെ തട്ടിപ്പെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ബോളിവുഡ് സിനിമകളുടെ ഒരു പ്രധാന മാർക്കറ്റാണ് പാക്കിസ്ഥാൻ. ഇവിടെ ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ തുടങ്ങിയ താരങ്ങൾക്ക് നിരവധി ആരാധകരുള്ള സ്ഥലമാണ്. ബോളിവുഡിന് പുറമെ മറ്റ് ഇന്ത്യൻ ഭാഷകളിൽ പുറത്തിറങ്ങുന്ന ബിഗ് ബഡ്‌ജക്‌ട് സിനിമകൾക്കും പാക്കിസ്ഥാനിൽ ആരാധകരുണ്ട്. പ്രഭാസ് നായകനായി പുറത്തു വരാനിരിക്കുന്ന “സാഹോ” അടക്കമുള്ള സിനിമകൾക്ക് പാക്കിസ്ഥാന്റെ ഈ തീരുമാനം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

ALSO READ: രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതില്‍ കടുത്ത പ്രതിഷേധവുമായി പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ പുറത്താക്കിയും ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തരംതാഴ്ത്തിയുമായിരുന്നു മുമ്പ് പാകിസ്ഥാന്റെ പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button