KeralaLatest News

സൗഹൃദം സ്ഥാപിച്ച് വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗ് : 30 കാരിയടക്കമുള്ള സംഘം പിടിയില്‍ : സംഘത്തിന്റെ കെണിയിലകപ്പെട്ടത് യുവാക്കളും മധ്യവയസ്‌കരും

തിരുവനന്തപുരം: ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗ് . 30 കാരിയടക്കമുള്ള സംഘം പിടിയിലായി. സംഘത്തിന്റെ കെണിയിലകപ്പെട്ടത് യുവാക്കളും മധ്യവയസ്‌കരും. പലരും നാണക്കേട് ഭയന്ന് പുറത്തുപറയാതിരുന്നതിനാല്‍ സംഘത്തിന് തട്ടിപ്പിന് കൂടുതല്‍ കളമൊരുങ്ങി..

ആളുകളെ ഹണിട്രാപ്പില്‍ കുടുക്കി ഭീഷണിപ്പെടുത്തുന്ന സംഘമാണ് കൊല്ലം കടയ്ക്കാവൂരില്‍ അറസ്റ്റിലായത്. യുവതിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പൊലീസ് പിടിയിലായത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടില്‍ വിളിച്ചുവരുത്തി നഗ്‌നനാക്കി വീഡിയോ പകര്‍ത്തി ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടെന്നും പൊലീസ് അറിയിച്ചു. വക്കം പാടപുരയിടം വീട്ടില്‍ ജാസ്മിന്‍(30), വക്കം മേത്തരുവിളാകം വീട്ടില്‍ സിയാദ്(20), വക്കം ചക്കന്‍വിള വീട്ടില്‍ നസീം(22), വക്കം എസ്.എസ് മന്‍സിലില്‍ ഷിബിന്‍(21) എന്നിവരാണ് പിടിയിലായത്. ആലംകോട് സ്വദേശിയായ മധ്യവയസ്‌കന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഇയാള്‍ നടത്തുന്ന ഇറച്ചി വില്‍പന കേന്ദ്രത്തില്‍ ഇറച്ചി വാങ്ങാന്‍ എത്തി പരിചയത്തിലായ ജാസ്മിന്‍ തന്റെ വീട്ടില്‍ ഒരു കാര്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് മണനാക്കിലെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി. അകത്തേക്ക് ക്ഷണിച്ച ജാസ്മിന്‍ ഇയാള്‍ അകത്തു കയറിയതോടെ വീടിന്റെ വാതില്‍ കുറ്റിയിട്ടു. ഈ സമയം വീടിന്റെ കുളിമുറിയില്‍ ഒളിച്ചിരുന്ന മറ്റു മൂന്ന് പ്രതികള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും മധ്യവയസ്‌കനെ നഗ്‌നനാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്നായിരുന്നു ബ്ലാക്ക് മെയിലിംഗ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button