KeralaLatest News

ശക്തമായ കാറ്റിലും മഴയിലും ഹോട്ടലിന്റെ ഇരുമ്പ് തൂണുകള്‍ പതിച്ചത് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളിലേയ്ക്ക് : ക്ലാസ്മുറികള്‍ പൂര്‍ണമായും തകര്‍ന്നു

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇതോടെ നാശനഷ്ടങ്ങളും പലസ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് നഗരത്തില്‍ ഹോട്ടലിന്റെ ഇരുമ്പ് തൂണുകള്‍ സ്‌കൂളിന് മുകളിലേയ്ക്ക് വീണ് കെട്ടിടം തകര്‍ന്നു. ഹോട്ടലിന്റെ ഷീറ്റിട്ട മേല്‍ക്കൂര ശക്തമായ കാറ്റിലും മഴയിലും പറന്നുയര്‍ന്നതിന് പിന്നാലെയാണ് മേല്‍ക്കൂരയുടെ ഇരുമ്പ് തൂണുകള്‍ സമീപത്തെ സ്‌കൂളിന് മുകളില്‍ പതിച്ചത്. കുട്ടികള്‍ ആരും സ്‌കൂളില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മഴ കണക്കിലെടുത്ത് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ചാലപ്പുറം ഗണപത് സ്‌കൂളിലെ കുട്ടികളാണ് ഇതുമൂലം അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്.

കല്ലായ് റോഡിലെ വുഡീസ് ഹോട്ടലിന്റെ മുകള്‍ നിലയിലെ ഷീറ്റ് കൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയാണ് സമീപത്തെഗീതാഞ്ജലി അപ്പാര്‍ട്ട്‌മെന്റിനു മുകളിലും ഇരുകാലുകള്‍ ഗവ. ഗണപത് ബോയ്‌സ് ഹൈസ്‌കൂളിലെ ക്ലാസ് മുറിയിലുമായി പതിച്ചത്. നാശനഷ്ടങ്ങള്‍ ഏറെയുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.

ക്ലാസ് മുറിയിലെ മേശയും കസേരകളും ബോര്‍ഡുകളും പൂര്‍ണമായും തകര്‍ന്നു. ബഞ്ചുകള്‍ക്ക് വിലങ്ങനെയായാണ് തുണ്‍ പതിച്ചത്. അധ്യയന ദിവസങ്ങളില്‍ മൂപ്പത്തഞ്ചില്‍ അധികം കുട്ടികള്‍ ക്ലാസിലുണ്ടാകാറുണ്ട്. ക്ലാസ് മുറികളെ തമ്മില്‍ വേര്‍തിരിക്കുന്ന ചുമരുകളും തകര്‍ന്ന നിലയിലാണ്. ബഞ്ചുകള്‍ ഒടിഞ്ഞു.

മറ്റൊരു ഇരുമ്പ് സമീപത്തെ ബ്ളോക്കില്‍ കുട്ടികള്‍ സദാസമയവും കളിച്ചുകൊണ്ടിരിക്കുന്ന വരാന്തയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. മേല്‍ക്കൂരയുടെ വലിയൊരുഭാഗം ഹൈസ്‌കൂളിനും ഹോട്ടലിനും ഇടയിലുള്ള അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയിലെ ഓപ്പണ്‍ ടെറസ്സിലാണ് പതിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button