Latest NewsKeralaIndia

വെള്ളം നിറഞ്ഞ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് യുവതി മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് എന്‍ജിനിയര്‍ അറസ്റ്റില്‍

മെഡിക്കല്‍ കോളേജ് റോഡില്‍ പറയഞ്ചേരി ട്രാന്‍സ്‌ഫോമറിന് അടുത്ത് വച്ചായിരുന്നു അപകടം .

കോഴിക്കോട് ; റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ സ്ക്കൂട്ടര്‍ ചാടി വീട്ടമ്മ ലോറിക്കടിയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എഞ്ചിനീയറെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു .ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. മെഡിക്കല്‍ കോളേജ് റോഡില്‍ പറയഞ്ചേരി ട്രാന്‍സ്‌ഫോമറിന് അടുത്ത് വച്ചായിരുന്നു അപകടം .ബിനോയ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .

ഐ പി സി 279, 204 അ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ ചാടിയ സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ സ്ത്രീകളില്‍ ഒരാളുടെ മേലാണ് ലോറി കയറിയത്. ഇവര്‍ തല്‍ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന മകള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ വലിയ പ്രതിഷേധവുമായി വന്നതോടെ സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ സാംബശിവ റാവു വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button