KeralaLatest News

നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി

കൊച്ചി•കനത്ത മഴയെത്തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി അന്തരാഷ്ട്ര വിമാനത്താവളം തുറക്കുന്നത് നീട്ടി. നാളെ രാവിലെ 9 മണിവരെയാണ് റണ്‍വേ അടച്ചിരുന്നത്. നേരത്തെ ഇന്ന് രാത്രി 12 മണി വരെ അടച്ചിടും എന്നാണ് അറിയിച്ചിരുന്നത്.

നാളെ രാവിലെ 6 മണിക്ക് റണ്‍വേ പരിശോധിച്ച ശേഷം സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

നിലവില്‍ റണ്‍വേയില്‍ വെള്ളം കയറിയിട്ടില്ലെങ്കിലും മതിലിനോട് ചേര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയിലാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button