Latest NewsGulf

പാകിസ്ഥാൻ ഡോക്ടർമാർക്ക് സൗദിയിൽ വിലക്ക്

പാകിസ്ഥാനിലെ പിജി ഡോക്ടർമാർക്ക് സൗദിയിൽ വിലക്ക്. ഇതോടെ ആയിരക്കണക്കിനു പാക് ഡോക്ടർമാർക്ക് സൗദി വിടേണ്ടി വരും. ബിരുദാനന്തര കോഴ്സിനുള്ള അംഗീകാരം റദ്ദാക്കിയതിനു പിന്നാലെയാണ് ഇത്തരത്തിലൊരു നടപടി. സൗദിക്കു പിന്നാലെ ഖത്തർ, യുഎഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളും സമാന നടപടിയെടുക്കുമെന്നാണ് റിപ്പോർട്ട്.

സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസിന്റെ മാനദണ്ഡപ്രകാരമുള്ള പരിശീലനമല്ല പാകിസ്ഥാൻ നൽകുന്നതെന്ന് വ്യക്തമാക്കിയാണ് പാക് പിജി ഡോക്ടർമാരെ സൗദി വിലക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button