Latest NewsIndia

പാകിസ്ഥാന്‍ ശ്രമിക്കുന്നത് ലോകത്തിന് മുന്നില്‍ ഭയപ്പെടുത്തുന്ന ചിത്രം പ്രചരിപ്പിക്കാനെന്ന് ഇന്ത്യ

ന്യൂദല്‍ഹി: ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ലോകത്തിന് മുന്നില്‍ ഭയപ്പെടുത്തുന്ന ചിത്രം അവതരിപ്പിക്കാനുള്ള ശ്രമമാണ് പാകിസ്ഥാന്റേതെന്ന് ഇന്ത്യ. ഇതിന്റെ ഭാഗമായാണ്    നയതന്ത്രബന്ധം   പരിമതിപ്പെടുത്താനുള്ള
നിലപാടെന്നും തീരുമാനം പരിശോധിക്കണമെന്നും ഇന്ത്യ  ഇസ്ലാമാബാദിനോട് ആവശ്യപ്പെട്ടു.

ബുധനാഴ്ച പാകിസ്ഥാന്‍ പ്രഖ്യാപിച്ച നടപടികളില്‍ ഇന്ത്യ ഖേദിക്കുന്നുവെന്നും ജമ്മു കശ്മീര്‍ സംബന്ധിച്ച തീരുമാനം ആഭ്യന്തര കാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ വികസന നീക്കത്തെ പാകിസ്ഥാന്‍ നിഷേധാത്മകമായി കാണുന്നത് ആശ്ചര്യകരമല്ലെന്ന് മന്ത്രാലയം പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ഭീകരതയെ ന്യായീകരിക്കാന്‍ അയല്‍രാജ്യം ഇത്തരം വികാരങ്ങള്‍ ഉപയോഗിക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

ALSO READ: രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

ഇന്ത്യന്‍ ഭരണഘടന അന്നും ഇന്നും  എല്ലായ്പ്പോഴും ഒരു പരമാധികാര വിഷയമാണ്. ആ അധികാരപരിധിയില്‍ ഇടപെട്ട് അതിര്‍ത്തിയില്‍ അപായസാഹചര്യമാണെന്ന് സൃഷ്ടിക്കുന്നത് അനുവദിക്കാനാകില്ലെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

ജമ്മു കശ്മീരിന് പ്രത്യേക പദവി  നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതില്‍ കടുത്ത പ്രതിഷേധവുമായി പാകിസ്ഥാന്‍  രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ പുറത്താക്കിയും ഇന്ത്യയുമായുള്ള  നയതന്ത്രബന്ധം തരംതാഴ്ത്തിയുമായിരുന്നു പാകിസ്ഥാന്റെ പ്രതിഷേധം.

ALSO READ: മോദി പ്രശംസിച്ച  ലഡാക് എംപിക്ക് എഫ്ബിയില്‍ ഫ്രണ്ട് റിക്വസ്റ്റ് പ്രവാഹം

shortlink

Related Articles

Post Your Comments

Related Articles


Back to top button