Latest NewsIndiaInternational

കശ്മീർ ശാന്തമാണെന്നു മനസ്സിലാക്കി പാകിസ്താന്റെ പ്രകോപനം, അങ്ങിങ്ങായി പ്രതിഷേധക്കാർ ഇറങ്ങിയത് സൈന്യത്തിന്റെ മുന്നിലേക്ക് : ഉദ്ദേശിച്ചത് പോലെ പ്രതിഷേധം ഏൽക്കാത്തത് കൊണ്ട് പാകിസ്ഥാനിൽ മോദിയുടെ കോലം കത്തിച്ചു

സൈന്യത്തിന്റെ സജീവ സാന്നിധ്യമാണ് ഇതിന് കാരണം. പ്രതിഷേധങ്ങള്‍ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് .

ന്യൂഡൽഹി: കാശ്മീരിൽ പ്രതീക്ഷിച്ച പോലെ പ്രതിഷേധമൊന്നും കാണാഞ്ഞപ്പോൾ പ്രകോപനവും ആവേശവും വളർത്തി പാകിസ്ഥാൻ. ഇതോടെ അങ്ങുമിങ്ങും പ്രതിഷേധക്കാർ ഇറങ്ങിയെങ്കിലും അപ്പോൾ തന്നെ സൈന്യവും പോലീസും പിടികൂടുകയും ചെയ്തു. കാശ്മീരിനെ കത്തിച്ച്‌ നിര്‍ത്താന്‍ ചൈനയുടെ പിന്തുണയുമുണ്ട്. എന്നാല്‍ കാശ്മീര്‍ പൊതുവേ ശാന്തമാണ്. സൈന്യത്തിന്റെ സജീവ സാന്നിധ്യമാണ് ഇതിന് കാരണം. പ്രതിഷേധങ്ങള്‍ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് .

കാശ്മീരിനെ വരുതിയില്‍ ആക്കുകയാണ് സൈന്യം. നാഷനല്‍ കോണ്‍ഫറന്‍സ്, പിഡിപി നേതാക്കളും പ്രവര്‍ത്തകരും അടക്കം ഇതുവരെ അറസ്റ്റിലായത് നൂറിൽ താഴെ ആളുകൾ. എന്നാല്‍ പാക്കിസ്ഥാനില്‍ പ്രതിഷേധം തുടരുകയാണ്.നിശാനിയമം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നഗരവീഥികളെല്ലാം വിജനമാണ്. മുള്ളുകമ്ബിവേലികൊണ്ട് ഗതാഗതം തടഞ്ഞിരിക്കുന്നു. അങ്ങനെ സൈന്യത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം. ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി.

അതെ സമയം പാക്കിസ്ഥാനില്‍ പ്രതിഷേധങ്ങള്‍ തുടരുന്നു. ഇന്ത്യന്‍ പതാകയാണ് കത്തിക്കുന്നത്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലവും. അങ്ങനെ പ്രതിഷേധം അതിശക്തമെന്ന് വരുത്താനാണ് ശ്രമം. കേരളത്തില്‍ ചെറിയ പ്രകടനങ്ങള്‍ നടന്നെങ്കിലും മറ്റിടങ്ങളില്‍ കാര്യമായ പ്രതികരണം ഇതുണ്ടാക്കിയുമില്ല. അതെ സമയം ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാര പദവിയും അവകാശങ്ങളും നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370യും 35എയും പിന്‍വലിച്ച നടപടിയും കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ നടപടിയും ശ്രീനഗറില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button