KeralaLatest News

മദ്യപിച്ചില്ലെന്ന് പറയുന്നതു ശ്രീറാം മാത്രമാണ്; നാട്ടുകാർക്കെല്ലാം സത്യം അറിയാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനമോടിക്കുമ്പോൾ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നുവെന്ന് നാടാകെ അംഗീകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മദ്യപിച്ചില്ലെന്നു പറയുന്നത് ശ്രീറാം മാത്രമാണ്. രക്തത്തിൽ മദ്യത്തിന്റെ അംശം എത്ര സമയം വരെ നിൽക്കുമെന്ന് എനിക്കറിയില്ല. എങ്കിലും അതില്ലാതാക്കാൻ മറ്റെന്തെങ്കിലും മരുന്ന് ശ്രീറാം ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശ്രീറാം നല്ല നിലയിൽ മദ്യപിച്ചിരുന്നതിന്റെ ലക്ഷണങ്ങൾ അവിടെ ഉണ്ടായിരുന്നവർക്കെല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. മദ്യം മണക്കുന്നതായി പറഞ്ഞവരുണ്ട്. മദ്യം കഴിച്ചില്ലെങ്കിൽ പോലും അമിതവേഗത്തിൽ വാഹനമോടിക്കരുത് എന്ന് അറിയില്ലേയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button