KeralaLatest News

പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ന്നത് എവിടെ വെച്ചെന്ന് പൊലീസിന് വ്യക്തമായ വിവരം

ചോദ്യപേപ്പര്‍ ചോര്‍ത്തിയത് ആരെന്നും പൊലീസ് കണ്ടെത്തി

 

തിരുവനന്തപുരം: പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് എവിടെ നിന്നാണെന്ന് പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നത് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് തന്നെയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം കോളേജിലെ ജീവനക്കാര്‍ തന്നെയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ശിവരഞ്ജിത്തും നസീമും പ്രണവും ജീവനക്കാരുമായി ആസൂത്രണം നടത്തിയെന്നാണ് നിഗമനം. അതേസമയം, പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് യൂണിവേഴ്‌സിറ്റി കോളേജിലെ ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന നിഗമനത്തിലെത്തിയത്. പരീക്ഷ തുടങ്ങി 10 മിനുട്ട് കഴിഞ്ഞപ്പോള്‍ പ്രണവിന്റെ സുഹൃത്ത് സഫീറിന്റെ കൈവശം ചോദ്യപേപ്പര്‍ കിട്ടിയെന്നാണ് പൊലീസ് മനസിലാക്കുന്നത്.

തുടര്‍ന്ന് ഗോകുല്‍ എന്ന് പറയുന്ന പൊലീസുകാരനും പ്രണവും ചേര്‍ന്ന് സംസ്‌കൃത കോളേജിന്റെ വരാന്തയിലിരുന്ന് ചോദ്യങ്ങള്‍ പരിശോധിച്ച് ഉത്തരങ്ങള്‍ എസ്എംഎസായി മൂന്ന് പേര്‍ക്കും അയച്ച് കൊടുക്കുകയും ചെയ്തു. സഫീറും ഗോകുലം ഒളിവില്‍ പോയെന്നാണ് വിവരം.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ സംഭവം ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരജിത്ത്,പ്രണവ്, നസീം എന്നിവരാണ് കേസിലെ പ്രതികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button