KeralaLatest NewsIndia

പുത്തുമലയില്‍ രണ്ടായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോർട്ട്

എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങള്‍ മണ്ണിനടിയിലാണ്.

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് ശക്തമായ ഉരുള്‍പ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ രണ്ടായിരത്തോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്രദുരന്തനിവാരണ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് നിരവധി ആളുകളെ കാണാതായും റിപ്പോര്‍ട്ടുകളുണ്ട്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങള്‍ മണ്ണിനടിയിലാണ്.

രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും കനത്ത മഴ തുടരുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്.മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വായുസേനയുടെ സഹായം തേടി. വയനാട്, മലപ്പുറം ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് ഹെലികോപ്റ്റര്‍ സഹായം തേടിയത്. അടിയന്തരമായി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button