KeralaLatest News

പുത്തുമല ഉരുള്‍പൊട്ടൽ: കുടുങ്ങിക്കിടന്ന പത്തുപേരെ ആശുപത്രിയില്‍ എത്തിച്ചു

കല്‍പ്പറ്റ: വയനാട് മേപ്പാടി പുത്തുമല ഉരുള്‍പൊട്ടലിൽ കുടുങ്ങിക്കിടന്ന പത്തുപേരെ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

രണ്ടായിരത്തോളം ആളുകള്‍ ഇവിടെ കുടുങ്ങിയിട്ടുണ്ടെന്നായിരുന്നു സമീപ വാസികൾ പറഞ്ഞത്. പുത്തുമലയ്ക്കു സമീപത്തെ പച്ചക്കാട് എന്ന മലയിലാണ് ഉരുള്‍പൊട്ടിയത്. രക്ഷപ്പെട്ടവര്‍ക്ക് ചികിത്സ നല്‍കുന്നതിനായി ആശുപത്രിയില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി ഡി.എം. വിംസ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് മനോജ് നാരായണന്‍ അറിയിച്ചു. പരമാവധി ചികിത്സ ഉറപ്പു വരുത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

ALSO READ: കനത്ത മഴ : വീട് ഒഴുകിപ്പോയി : വീടിനുള്ളില്‍ അകപ്പെട്ട സഹോദരങ്ങളെ കാണാതായി

ഇന്നലെ രാവിലെയോടെ പച്ചക്കാട് മലയില്‍ മണ്ണ് ഇടിയുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഉച്ചയോടെ വലിയ തോതില്‍ ഇടിയാന്‍ തുടങ്ങി. വൈകിട്ട് മൂന്നോടെ മല വലിയ ശബ്ദത്തോടെ ഇടിഞ്ഞു നീങ്ങുകയായിരുന്നു. കുന്ന് പൂര്‍ണമായി നിരങ്ങി നീങ്ങി ഒരു കിലോമീറ്റര്‍ അകലെയുള്ള പുത്തുമല ഗ്രാമത്തിലേക്ക് എത്തുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന വീടുകളും എസ്റ്റേറ്റ് പാടികളും വ്യാപാര സ്ഥാപനങ്ങളും മണ്ണിനടിയിലാണെന്ന് സൂചനയുണ്ട്.

രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും കനത്ത മഴ തുടരുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്.മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വായുസേനയുടെ സഹായം തേടി. വയനാട്, മലപ്പുറം ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് ഹെലികോപ്റ്റര്‍ സഹായം തേടിയത്. അടിയന്തരമായി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Related Articles

Post Your Comments


Back to top button