KeralaLatest News

11 ജില്ലകളില്‍ നാളെ അവധി

തിരുവനന്തപുരം•കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

എറണാകുളം, കോട്ടയം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, വയനാട് ,മലപ്പുറം എന്നി ജില്ലകള്‍ക്കാണ് അവധി.

ALSO READ: കർണാടകയിൽ കനത്ത മഴയിൽ മരണം 18 ആയി

അതേസമയം, സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കനത്ത പേമാരി തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്തി രക്ഷാ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

ചീഫ് സെക്രട്ടറിയുടെ നേതൃത്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button