Latest NewsIndia

സുഷമ യാത്രയായത് സ്‌മൃതിക്ക് നൽകിയ വാക്ക് പാലിക്കാതെ.. വിതുമ്പലോടെ സ്‌മൃതി

സുഷമ സ്വരാജ് മടങ്ങിയത് സ്മൃതി ഇറാനിക്കു നല്‍കിയ ഒരു വാക്കു പാലിക്കാതെ. അതോര്‍ക്കുമ്പോള്‍ സ്മൃതിക്ക് സങ്കടം. ഈയിടെയാണ് ഒരു ദിവസം, സുഷമയുടെ മകള്‍ ബാംസുരിയോട് സുഷമ പറഞ്ഞത്: ‘മോളേ, നീ നല്ലൊരു റസ്റ്റോറന്റ് കണ്ടുപിടിച്ചു വയ്ക്ക്. സ്‌മൃതിക്കും നമുക്കുമൊരുമിച്ച്‌ അവിടെപ്പോയി ഭക്ഷണം കഴിക്കണം !’

read also: രാജ്യം മുഴുവന്‍ സുഷമ സ്വരാജിന്റെ വേര്‍പാടില്‍ വിതുമ്പുമ്പോള്‍ ഗീതയുടെ ഭാഷയിലെ പ്രണാമങ്ങളും നൊമ്പരമാകുന്നു

സുഷമയുടെ വിയോഗത്തിനു ശേഷം ട്വിറ്ററില്‍ കുറിച്ച അനുശോചന സന്ദേശത്തിനൊപ്പമാണ് സ്‌മൃതിയുടെ ഈ സ്വകാര്യ സങ്കടം. സ്മൃതി എഴുതി: ‘ദീദീ… എനിക്കും ബാംസുരിക്കും നല്‍കിയ വാക്കു പാലിക്കാതെ നീ മാത്രം മടങ്ങിയല്ലോ. ബാംസുരി നമുക്കു പോകാനായി കണ്ടുവച്ച റസ്റ്റോറന്റിനു മുന്നിലൂടെ ഇന്നലെ ഞാനും മോളും കൂടി കാറില്‍ പോയിരുന്നു. അവിടേയ്‌ക്ക് എനിക്കു നോക്കാനായില്ല…’ ഇന്നലെ സുഷമയുടെ ശവസംസ്കാര ചടങ്ങുകളിലെല്ലാം നനഞ്ഞ കണ്ണുകളോടെയാണ് സ്‌മൃതിയെ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button