തായ്പേയ്: വൻ ഭൂചലനം അനുഭവപെട്ടു. തായ് വാന്റെ വടക്കുകിഴക്കന്‍ തീരത്ത് റിക്ടര്‍സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങിയതിനാൽ ആളുകള്‍ പരിഭ്രാന്തരായി വീടുകള്‍വിട്ട് പുറത്തേക്ക് ഓടിയിറങ്ങിയെന്നാണ് റിപ്പോർട്ട്. വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Also read : ശക്തമായ ഭൂചലനം : റിക്ടർ സ്കെയിലിൽ 5.8 തീവ്രത
Post Your Comments