KeralaLatest News

ശക്തമായ മഴ : വെ​ള്ളം ക​യ​റി​യ വീ​ട് ഒ​ഴി​യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് യു​വ​തിക്ക് ദാരുണമരണം

വയനാട് : സംസ്ഥാനത്തി വടക്കൻ ജില്ലകളിൽ മഴ കനക്കുന്നു. വയനാട് പനമരത്ത് വെ​ള്ളം ക​യ​റി​യ വീ​ട് ഒ​ഴി​യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ യു​വ​തി മരിച്ചു. കാക്കത്തോട്ടെ ബാബുവിന്റെ ഭാര്യ മുത്തു (24) ആണ് മരിച്ചത്. അതേസമയം അട്ടപ്പാടിയിൽ ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് മരം വീണ്  ചുണ്ടകുളം ഊരിലെ കാര (50) എന്നയാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന കാരയുടെ ഭാര്യ മാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വീടിനുള്ളിൽ ഉറങ്ങി കിടക്കുന്നതിനിടെയാണ് മരം വീണ് അപകടമുണ്ടായത്.

Also read :കൊ​ട്ടി​യൂ​രിലുണ്ടായ ചു​ഴ​ലി​ക്കാ​റ്റി​ല്‍ സ്കൂ​ളി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു

അട്ടപ്പാടിയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു.ഷോളയൂർ ഉൾപ്പെടെ ഉള്ള മേഖലയിൽ രാത്രി മുഴുവൻ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ജില്ലയിൽ വ്യാപക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി പോസ്റ്റുകൾ ഉൾപ്പെടെ തകർന്നതിനാൽ പലയിടത്തും വൈദ്യുതി നിലച്ചു. അട്ടപ്പാടിയിലെ അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലെ അംഗൻവാടി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് പാലക്കാട് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ജില്ലാ കളക്ടര്‍ ഇവിടെ അവധി പ്രഖ്യാപിക്കുന്നത്.

Also read : ഉള്‍പൊട്ടലും ചുഴലിക്കാറ്റും; കണ്ണൂരില്‍ കനത്ത മഴ തുടരുന്നു

​കണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ പെയ്യവേ കൊ​ട്ടി​യൂ​രി​ല്‍ ചു​ഴ​ലി​ക്കാറ്റ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ല്‍ സ്കൂ​ളി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു. ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ട് ചെയ്തിട്ടില്ല. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് കൊ​ട്ടി​യൂ​രി​ന് സ​മീ​പം അ​ട​ക്കാ​ത്തോ​ട്ടി​ല്‍ ഉ​രു​ള്‍​പൊട്ടലുണ്ടായി. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ തു​ട​രു​ന്നതിനാൽ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. ജി​ല്ല​യി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധിയാണ്

Also read : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ രോഷപ്രകടനം

വളപട്ടണം പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ പുഴയോരത്തെ 15 വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തില്‍ മുങ്ങാത്ത വീടുകളില്‍ പോലും ഇത്തവണ വെള്ളം കയറിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ കൊട്ടിയൂര്‍ നെല്ലിയോടിയില്‍ ഇത്തവണയും ഉരുള്‍പൊട്ടലുണ്ടായി. ആളപായമുണ്ടായില്ലെങ്കിലും മൂന്നേക്കറോളം കൃഷി ഭൂമി നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വനമേഖലയില്‍ ഉല്‍ഭവിച്ച് മലയോര മേഖലയിലൂടെ കടന്ന് പോകുന്ന പുഴകളില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വളരെ വേഗം ജലനിരപ്പുയരുന്നത് ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. ശക്തമായ മ​ഴ​യെ തു​ട​ര്‍​ന്ന് പമ്പ ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. ന​ദി തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം മുന്നറിയിപ്പ് നൽകി. മു​ക്കൂ​ട്ടു​ത​റ അ​ര​യാ​ഞ്ഞി​ലി​മ​ണ്ണി​ലെ ച​പ്പാ​ത്ത് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ്ര​ദേ​ശ​ത്തെ നാ​നൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button