KeralaLatest News

ഒമ്പത് ജില്ലകളിൽ പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ. കേരളത്തിലെ ഒമ്പത് ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നത്.

മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട്, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, ആലപ്പുഴ, എന്നി ജില്ലകളിലാണ് പ്രളയ സാധ്യതയുള്ളതായി കേന്ദ്ര ജല കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്.

ALSO READ: നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി

അതേസമയം, സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കനത്ത പേമാരി തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്തി രക്ഷാ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ചീഫ് സെക്രട്ടറിയുടെ നേതൃത്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button