KeralaLatest News

ലോക്കൽ പൊലീസ് മുതൽ സി.ബി.ഐ വരെ കിണഞ്ഞു പരിശ്രമിച്ചു; നാരായണൻ നായരുടെ കൊലയാളി എവിടെ? ഒരു തിരിഞ്ഞു നോട്ടം

കാസർകോട്: ലോക്കൽ പൊലീസ് മുതൽ സി.ബി.ഐവരെ അന്വേഷണം നടത്തിയിട്ടും നാരായണൻ നായരുടെ കൊലയാളിയെ ഇതു വരെ കണ്ടെത്താനായിട്ടില്ല. പല പേരു കേട്ട ഉന്നത ഉദ്യോഗസ്ഥരും കിണഞ്ഞു പരിശ്രമിച്ചിട്ടും പ്രതികളെ കണ്ടെത്താനാവാത്ത ഒരു അപൂർവ്വം കൊലക്കേസായിരുന്നു മടിക്കൈ സർവീസ് സഹകരണ ബാങ്കിലെ വാച്ച്മാൻ നാരായണൻ നായരുടെ കൊലപാതകം.

ALSO READ: ഈദ് അൽ അദ ആഘോഷം: ദുബായിൽ നിന്ന് തടവുകാരെ മോചിപ്പിക്കുന്നു; ഉത്തരവിറങ്ങി

1994 ഏപ്രിൽ 2. മടിക്കൈ സർവീസ് സഹകരണ ബാങ്കിൽ പതിവുപോലെ പാറാവിനെത്തിയതായിരുന്നു പൊളിയപ്രത്തെ അമ്പത്തിരണ്ടുകാരനായ നാരായണൻ നായർ. സജീവ സി.പി.എം പ്രവർത്തകനും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന അദ്ദേഹം നാട്ടിൽ എല്ലാവർക്കും സുപരിചിതൻ. പിറ്റേന്ന് പുലർച്ചെ അഞ്ചുമണിയോടെ അതുവഴിപോയ കാൽനടയാത്രക്കാരനാണ് ബാങ്കിനടുത്ത് നിന്ന് നിലവിളി കേട്ടത്. ഭയന്നുവിറച്ച യാത്രക്കാരനും നിലവിളിച്ചപ്പോൾ ആരൊക്കെയോ ഇരുളിലേക്ക് ഓടിമറഞ്ഞു.

ALSO READ: നടന്‍ മധു പ്രകാശിന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

രാഷ്ട്രീയ എതിരാളികൾ, സഹപ്രവർത്തകർ, ബാങ്ക് കവർച്ചക്കാർ എന്നിവരിലേക്കെല്ലാം നീണ്ട ചോദ്യംചെയ്യൽ. എന്നാൽ, 25 വർഷം പിന്നിട്ടിട്ടും മടിക്കൈ സർവീസ് സഹകരണ ബാങ്കിലെ വാച്ച്മാൻ നാരായണൻ നായരുടെ കൊലയാളി ഇപ്പോഴും കാണാമറയത്തുതന്നെ. അന്വേഷണത്തിന് എട്ടോളം ഉദ്യോഗസ്ഥർ മാറി മാറി വന്നു. അതിനുശേഷം സിബിഐ അന്വേഷണം ഏറ്റെടുത്തു. വലിയതോതിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ സി.ബി.ഐയ്ക്കുമായില്ല. ഒടുവിൽ കോടതിയെ സമീപിച്ച് തെളിവുകളില്ലെന്നും അന്വേഷണം അവസാനിപ്പിക്കാൻ അനുവദിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോഴും കുടുംബം നീതിക്കായി അലയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button