Latest NewsKerala

ശക്തമായ മഴ: ഗവിയിലേക്കുള്ള വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി

പത്തനംത്തിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഗവിയിലേക്കും, പൊന്മുടിയിലേക്കുമുള്ള വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.

രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുകയും മരങ്ങൾ ഒടിഞ്ഞ് വീഴുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചതായി അധികൃതർ അറിയിച്ചു.

ALSO READ: നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

അതുപോലെ കനത്തമഴയും മണ്ണിടിച്ചിലും കാരണം ഗവിയിലേക്കുള്ള വിനോദസഞ്ചാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്കാലികമായി നിർത്തിവച്ചതായി വനം വകുപ്പും അറിയിച്ചു.

ALSO READ: വയനാടിനായി പ്രാര്‍ത്ഥനയോടെ രാഹുല്‍ഗാന്ധി: ഇപ്പോള്‍ എത്താന്‍ കഴിയില്ല, അനുമതിക്കായി കാത്തിരിക്കുന്നു

അതേസമയം കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ചില ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. മ​ണി​യാ​ര്‍, കു​ണ്ട​ല, മ​ല​ങ്ക​ര, പെ​രി​ങ്ങ​ല്‍​ക്കു​ത്ത്, മം​ഗ​ലം, കാ​ഞ്ഞി​രം​പു​ഴ അ​ണ​ക്കെ​ട്ടു​ക​ളാ​ണ് തു​റ​ന്ന​ത്. കോഴിക്കോട് ജില്ലയില്‍ ചാലിയാറും ഇരുവഞ്ഞിപ്പുഴയും പത്തനംതിട്ട ജില്ലയില്‍ പമ്പനദിയും പലയിടത്തും കരകവിഞ്ഞൊഴുകയാണ്. വ്യാ​ഴാ​ഴ്ച രാ​ത്രി​യും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് മൂ​ഴി​യാ​ര്‍ ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ള്‍ 20 സെ​ന്‍റി​മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി 35 ക്യു​മെ​ക്സ് വെ​ള്ളം തു​റ​ന്നു വി​ട്ടേ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button