Latest NewsIndia

മുത്തലാഖിനെതിരെ കേസ് നല്‍കിയതിന് ഭര്‍തൃവീട്ടുകാര്‍ മൂക്ക് ചെത്തിയെന്ന് യുവതി 

മുത്തലാഖിനെതിരെ കേസ് നല്‍കിയതിന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയയുടെ മൂക്ക് മുറിച്ചതായി പരാതി.  ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ നിന്നുള്ള സ്ത്രീയാണ് തലാഖിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട് ആശുപത്രിയില്‍ കഴിയുന്നത്.

ഭര്‍ത്താവ് ഫോണില്‍ താലാക്ക് ചൊല്ലിയെന്ന ഇവരുടെ പരാതിയില്‍ ഇരുവിഭാഗത്തെയും വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍  ശ്രമിച്ചിരുന്നു എന്നും എന്നാല്‍ ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാതെ വന്നതോടെ മുത്തലാഖ് നിയമമനുസരിച്ച് കേസെടുക്കേണ്ടി വന്നെന്നും സീതാപൂര്‍ പൊലീസ് പറഞ്ഞു. പരാതി നല്‍കിയ യുവതി മര്‍ദ്ദക്കപ്പെടുകയും ഇവരുടെ മൂക്കില്‍ മുറിവുപറ്റി ആശുപത്രിയിലാണെന്നും പൊലീസ് പറഞ്ഞു.

ALSO READ: എംജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പ്; എതിരില്ലാതെ വിജയത്തിലേക്ക് എസ്‌എഫ്‌ഐ

മുത്തലാഖിനെതിരെ പരാതിപ്പെടാന്‍ പോലീസ് സ്റ്റേഷനില്‍ പോയതിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ മകളെ ആക്രമിച്ചതെന്ന് ഇവരുടെ അമ്മ ആരോപിച്ചു. കേസ് പിന്‍വലിക്കാന്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും മകള്‍ വഴങ്ങാന്‍ കൂട്ടാക്കത്തതിനെതുടര്‍ന്നായിരുന്നു ആക്രമണമെന്നും അവര്‍ പറഞ്ഞു.

തലാഖ്’ എന്ന്  മൂന്നുതവണ ഉച്ചരിച്ച് ഭാര്യയെ വേണ്ടെന്ന വയ്ക്കുന്ന മുസ്ലീം സമ്പ്രദായത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നതിന് പിന്നാലെയാണ് ഈ സംഭവം. മുത്തലാഖ് നിയമമപ്രകാരം കുറ്റം തെളിയിക്കപ്പെട്ടാല്‍  മൂന്ന് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.

ALSO READ: എംജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പ്; എതിരില്ലാതെ വിജയത്തിലേക്ക് എസ്‌എഫ്‌ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button