Latest NewsIndia

കാലവര്‍ഷക്കെടുതി; വയനാട്ടിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ അറിയിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതിയില്‍ വന്‍ദുരന്തങ്ങളുണ്ടായതോടെ വയനാട്ടിലെ സ്ഥിതിഗതികള്‍ വയനാട് എംപി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. ടെലിഫോണിലൂടെയാണ് രാഹുല്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചത്. തീര്‍ത്തും ആശങ്കജനകമായ സ്ഥിതിയാണ് തന്റെ മണ്ഡലമായ വയനാട്ടിലുള്ളതെന്ന് രാഹുല്‍ പ്രധാനമന്ത്രിയെ അറിയിച്ചു. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും പ്രധാനമന്ത്രി രാഹുലിനെ അറിയിച്ചു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായും രാഹുല്‍ ഗാന്ധി വയനാട്ടിലെ സ്ഥിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. കേരളത്തിലേയും വയനാട്ടിലേയും നിലവിലെ അവസ്ഥ താന്‍ നിരീക്ഷിച്ചു വരിയാണെന്നും മുഖ്യമന്ത്രിയുമായും വയനാട് കളക്ടറുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും രാഹുല്‍ ഗാന്ധി പിന്നീട് ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ദുരിതബാധിതരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അതിനിടെ കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയെ തുടര്‍ന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ ഡാമുകള്‍ നിറഞ്ഞു : ജനങ്ങള്‍ ജാഗ്രത പാലിയ്ക്കണമെന്നും അധികൃതര്‍

അതേസമയം, വയനാട്ടില്‍ കനത്തമഴ തുടരുന്നതിനിടെ എണ്ണായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. 94 ക്യാപുകളിലായാണ് ആളുകളെ മാറ്റി താമസിപ്പിച്ചിരിക്കുന്നത്. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് അവശ്യ വസ്തുക്കള്‍ ഇവര്‍ക്കു നല്‍കുന്നതിനായി സുമനസ്സുകളുടെ സഹകരണം കൂടിയേ തീരൂ. ആയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ സംഭാവന ചെയ്യണമെന്ന് ഫേസ്ബുക് പേജിലൂടെ ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ALSO READ: കര്‍ക്കിടകക്കലിയില്‍ വിരണ്ട്‌ കേരളം: വടക്കന്‍ജില്ലകള്‍ മഴയില്‍ മുങ്ങി : വിലങ്ങാട്ടു ഉരുൾപൊട്ടി നാലുപേരെ കാണാതായി

shortlink

Related Articles

Post Your Comments

Related Articles


Back to top button