KeralaLatest News

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം നിലയ്ക്കുന്നു; കൂടുതല്‍ സൈന്യം എത്തുന്നു

മലപ്പുറം: മണ്ണടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം നടത്താൻ കഴിയുന്നില്ല. രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചങ്കിലും കാര്യക്ഷമമായി തുടരാന്‍ സാധിക്കാത്ത അസ്ഥയാണുള്ളത്. മനുഷ്യസാധ്യമല്ല രക്ഷാപ്രവര്‍ത്തനമെന്നാണ് വിവരം. കൂടുതല്‍ സൈന്യവും എന്‍ഡിആര്‍എഫ് സംഘവും തിരിച്ചെത്തിയിട്ടുണ്ട്. 36 വീടുകള്‍ക്ക് മണ്ണിനടിയില്‍ അകപ്പെട്ടെന്നാണ് നിഗമനം. ഈ വീടുകളില്‍ 41ഓളം പേരുണ്ടെന്നും സൂചനയുണ്ട്.

അതേസമയം, കനത്ത മഴയും വഴിയുടനീളമുള്ള മണ്ണിടിച്ചിലുമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കവളപ്പാറയിലേക്ക് എത്തുന്നതിന് തടസമാകുന്നത്. രണ്ടുനില കെട്ടിടങ്ങളടക്കം മലയിടിച്ചിലിലും ഉരുള്‍പൊട്ടലിലും പെട്ട് മൊത്തമായി മണ്ണിനടിയിലായ അവസ്ഥയിലാണ്. പോകുന്ന വഴിയില്‍ വാഹനത്തിന് മുകളില്‍ മണ്‍കൂനകള്‍ വീണ് അപകമുണ്ടാകാനുള്ള സാധ്യത വളരെയേറെ ആയതിനാല്‍ രക്ഷാ പ്രവര്‍ത്തകരുടെ സുരക്ഷ കൂടി പരിഗണിച്ചേ തീരുമാനങ്ങള്‍ എടുക്കാൻ കഴിയുകയുള്ളു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button