Latest NewsKerala

ദുരിതം വിതച്ച് പെരുമഴ; പ്രിയപ്പെട്ടവരെക്കുറിച്ച് വിവരമില്ല, ദുഃഖത്തിലാഴ്ന്ന് പ്രവാസികള്‍

മലപ്പുറം: കേരളത്തില്‍ മഴ ദുരിതം വിതക്കുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്ത ദുഃഖത്തിലാണ് പ്രവാസികള്‍.
ഉറ്റവരും ഉടയവരും ജീവിച്ചിരിക്കുന്നുണ്ടോയെന്ന് പോലും പലര്‍ക്കും വിവരമില്ല. മഴ കനത്തതോടെ മിക്കയിടങ്ങളിലും വൈദ്യുതബന്ധം താറുമാറായിരുന്നു. ഇതോടെ നാട്ടിലുള്ള ബന്ധുക്കളുമായി ഫോണ്‍ മുഖേന ബന്ധപ്പെടാന്‍ സാധിക്കാത്ത ദുഃഖത്തിലാണ് മിക്കവരും. മാധ്യമങ്ങലിലൂടെ തങ്ങളുടെ നാട്ടിലെ ദുരന്തവാര്‍ത്തകള്‍ അറിഞ്ഞ പലരും നാട്ടിലേത്ത് പുറപ്പെടുകയും ചെയ്തു. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ബന്ധുക്കള്‍ ജീവനോടെയുണ്ടെന്നറിയുമ്പോള്‍ ആശ്വസിക്കുകയാണ് എല്ലാവരും.

ALSO READ: കണ്ണീര്‍ ഭൂമിയായി കവളപ്പാറ; ഉരുള്‍പൊട്ടി വീണ മണ്ണിനുള്ളില്‍ മകളെ തിരഞ്ഞ് പിതാവ്

വയനാട് പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ പിതാവിനെയും ബന്ധുക്കളെയുമെല്ലാം നഷ്ടപ്പെട്ടെന്നറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിരിക്കുകയാണ് മുഹമ്മദ് റാഫി. സൗദി അല്‍ഖോബാറില്‍ ജോലി ചെയ്യുന്ന  മുഹമ്മദ് റാഫിക്ക് പിതാവ് ഉള്‍പ്പെടെയുള്ള ഉറ്റവര്‍ എല്ലാം നഷ്ടപ്പെട്ടു. കോഴിക്കോടുള്ള ബന്ധുവീട്ടില്‍ പോയതുകൊണ്ടാണ് റാഫിയുടെ ഉമ്മ രക്ഷപ്പെട്ടത്. റാഫിയുടെ ‘പിതാവ്, വലിയുമ്മ, അമ്മാവന്‍, അവരുടെ മകന്‍ എല്ലാവരും മരിച്ചു. മണ്ണിനടിയില്‍പ്പെട്ട വലിയുമ്മയുടെ മൃതദേഹം ഇതുവരേയും കണ്ടെത്താന്‍ പോലും സാധിച്ചിട്ടില്ല. മൂന്നു വര്‍ഷമായി വിദേശത്താണ് മുഹമ്മദ് റാഫി.സുഹൃത്തുക്കളാണ് നാട്ടില്‍ സംഭവിച്ച ദുരന്തത്തെക്കുറിച്ചും ഉറ്റവരുടെ മരണ വിവരവും അറിയിച്ചത്. വിവരങ്ങള്‍ അറഞ്ഞ ഉടനെതന്നെ മുഹമ്മദ് റാഫി നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു.

ALSO READ: ദുരന്തമുഖങ്ങളിലെ ജനങ്ങളുടെ നിസ്സഹായത മുതലെടുത്ത് മതപരിവര്‍ത്തന മാഫിയ; വീടൊഴിയുന്ന നേരങ്ങളിലും ലഘുലേഖ വിതരണവും മതപ്രചരണവുമായി സജീവം

shortlink

Related Articles

Post Your Comments

Related Articles


Back to top button