Latest NewsInternational

‘നിങ്ങളെ ഒരു പാഠം പഠിപ്പിക്കേണ്ട സമയം വന്നിരിക്കുന്നു’- ഇന്ത്യയോട് ഇമ്രാന്‍ ഖാന്റെ ഭീഷണി

ഇസ്ലാമാബാദ്•പാക് അധീന കാശ്മീരില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് ഇന്ത്യ മുതിര്‍ന്നാല്‍ തിരിച്ചടിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാണെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍ പ്രധാമന്ത്രി ഇമ്രാന്‍ ഖാന്‍. ഡല്‍ഹിയെ ഒരു പാഠം പഠിപ്പിക്കേണ്ട സമയം വന്നിരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

‘പാക് അധീന കാശ്മീരില്‍ ചിലത് ചെയ്യാന്‍ അവര്‍ (ഇന്ത്യ) ശ്രമിക്കുന്നതായി പാക്കിസ്ഥാന്‍ സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അവര്‍ തയ്യാറാണെങ്കില്‍, ശക്തമായ മറുപടിയും നല്‍കും’- പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദില്‍ നടത്തിയ ഒരു ടെലിവിഷന്‍ സംഭാഷണത്തിനിടെ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ALSO READ: പാക്‌ പ്രധാനമന്ത്രിയെ പുകഴ്‌ത്തി കോണ്‍ഗ്രസ്‌ നേതാവ്‌ തരൂർ : വിവാദം പുകയുന്നു

‘നിങ്ങളെ ഒരു പാഠം പഠിപ്പിക്കേണ്ട സമയം എത്തിയിരിക്കുകയാണ്’- സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തിനിടെ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ആഗസ്റ്റ് 14 പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമാണ്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മന്ത്രിസഭാംഗങ്ങളും പാക് അധീന കശ്മീരിലാണ് ആഘോഷിക്കുന്നത്. ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് പാക് അധീന കശ്മീരില്‍ ഇമ്രാന്‍ ഖാന്‍ എത്തിയതും അവിടെയുള്ള നിയമസഭയെ അഭിസംബോധന ചെയ്യുന്നതും.

യുഎന്‍ രക്ഷാസമിതിയില്‍ കശ്മീര്‍ വിഷയം പാകിസ്താന്‍ ഉന്നയിച്ചിട്ടുണ്ട്. ചൈനയുടെ പിന്തുണ ലഭിക്കുമെന്നാണ് പാക്കിസ്ഥാന്‍ കരുതുന്നത്. എന്നാല്‍ ഇതുവരെ ഒരു രാജ്യവും പാകിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന നിലപാടാണ് എല്ലാ രാഷ്ട്ര നേതാക്കളും ആവര്‍ത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button