KeralaLatest News

മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നു : ശസ്ത്രക്രിയയ്ക്ക് ഇനി ലക്ഷങ്ങള്‍ മുടക്കേണ്ടിവരും

തിരുവനന്തപുരം : മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നു, ഏറെ ചിലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് ഇനിയും ലക്ഷങ്ങള്‍ മുടക്കേണ്ടിവരും.
മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീ ഇംപ്ലാന്റുകളുടെ വില 10% വര്‍ധിക്കുന്നതു കൊണ്ടാണ് ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങള്‍ മുടക്കേണ്ടി വരുന്നത്. പരമാവധി വില്‍പന വിലയില്‍ (എംആര്‍പി) 10% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2 വര്‍ഷം മുന്‍പ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) നീ ഇംപ്ലാന്റുകളുടെ വില 69 ശതമാനത്തോളം കുറച്ചിരുന്നു.

Read Also : സംസ്ഥാനത്ത് എലിപ്പനി ഭീതി; രണ്ട് മരണം, 120 പേര്‍ക്ക് രോഗബാധയുള്ളതായി സംശയം

വിലനിയന്ത്രണം നടപ്പാക്കിയതിനെ തുടര്‍ന്ന്, മുട്ടു മാറ്റിവയ്ക്കലിനു വ്യാപകമായി ഉപയോഗിച്ചിരുന്ന കൊബാള്‍ട്ട് ക്രോമിയം നീ ഇംപ്ലാന്റുകളുടെ വില 54,720 രൂപയായി കുറഞ്ഞു. വിലനിയന്ത്രണത്തിനു മുന്‍പ് 1.58 ലക്ഷം രൂപയാണ് ഈടാക്കിയിരുന്നത്. ടൈറ്റാനിയം, ഓക്‌സിഡൈസ്ഡ് സിംക്രോണിയം തുടങ്ങിയവയുടെ വിലയും 69 ശതമാനത്തോളം കുറച്ച് 76,600 രൂപയാക്കിയിരുന്നു. ഈ വിലകളിലാണ് 10% വര്‍ധനയുണ്ടാകുക.

വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മരുന്നുകളില്‍ കമ്പനികള്‍ ക്രമക്കേടുകള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനതലങ്ങളില്‍ നിരീക്ഷണ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button