KeralaLatest News

നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് പിക്കപ്പ് വാന്‍ മറിഞ്ഞു : ഏഴ് പേര്‍ക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം

 

കോഴിക്കോട്: നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് പിക്കപ്പ് വാന്‍ മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് കക്കോടിക്കടുത്ത് പയിമ്പ്രയിലാണ് അപകടം ഉണ്ടായത്. റോഡിലൂടെ നടന്നുപോയ വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് വാന്‍ മറിയുകയായിരുന്നു. രാവിലെ ഒന്‍പതരയോടെയാണ് സംഭവം. സ്‌കൂള്‍ പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടുപോയ വാഹനം മറിയുകയായിരുന്നു. ആവശ്യത്തിലധികം സാധനങ്ങള്‍ കയറ്റിയതാണ് അപകടത്തിന് ഇടായാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.

Read Also :പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ട് ഉള്‍വനത്തിലെ ആദിവാസികള്‍ വഴിയും വെളിച്ചവുമില്ലാതെ കഷ്ടപ്പെടുന്നത് മൂവായിരത്തോളം പേര്‍

ടീച്ചര്‍മാരുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്. അപകടത്തില്‍ സാരമായി പരുക്കേറ്റ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button