Latest NewsHealth & Fitness

അര്‍ബുദം ഇനിയാരുടേയും ജീവനെടുക്കില്ല, ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി

അര്‍ബുദം എന്നു കേള്‍ക്കുമ്പോഴേ ജനങ്ങള്‍ക്ക് ഭയമാണ്. അര്‍ബുദം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. എന്താണ് അര്‍ബുദം എങ്ങനെയാണ് അര്‍ബുദം വരുന്നത്, ഇതെങ്ങനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ചൊന്നും ജനങ്ങള്‍ക്ക് ധാരണ കുറവാണ്. മനുഷ്യര്‍ക്കുണ്ടാകുന്ന നൂറുകണക്കിന് രോഗങ്ങളില്‍ ഒന്നു മാത്രമാണ് ക്യാന്‍സര്‍. മനുഷ്യ ശരീരം കോശങ്ങളാല്‍ നിര്‍മ്മിതമാണ്. ഈ കോശങ്ങള്‍ വിഭജിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ ചിലപ്പോള്‍ കോശവിഭജനം അമിതമാകും. ഈ അവസ്ഥയാണ് അര്‍ബുദമായി മാറുന്നത്. നേരത്തെ കണ്ടുപിടിച്ചാല്‍ ചികിത്സയിലൂടെ പൂര്‍ണ്ണമായും പരിഹരിക്കാന്‍ പറ്റുന്ന രോഗവുമാണ് ഇത്. എന്നാല്‍ ഈ രോഗം വരാതിരിക്കാനും ഒന്ന് ശ്രദ്ധിച്ചാല്‍ മതി. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ക്യാന്‍സര്‍ ആരുടേയും ജീവനെടുക്കില്ല.

മധുരം കഴിക്കുന്നത് നിയന്ത്രിക്കുക. ഷുഗര്‍ ഇല്ലാത്ത നിങ്ങളുടെ ശരീരം ക്യാന്‍സര്‍ കോശങ്ങളുടെ സ്വാഭാവിക നാശത്തിന് ആണ് വഴിയൊരുക്കുക.

രാത്രി വൈകി ഭക്ഷണം കഴിക്കാതിരിക്കുക. വൈകി ഭക്ഷണം കഴിക്കുന്നവര്‍ക്ക് ആമാശയ ക്യാന്‍സര്‍ ഉണ്ടാകാനിടയുണ്ട്. ഉറങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുന്നേ ഭക്ഷണം കഴിക്കുക.

ആഴ്ചയില്‍ 4 മുട്ടയില്‍ അധികം കഴിക്കാതിരിക്കുക.

പാലിന്റെ ഉപയോഗം കുറയ്ക്കണം.

ഭക്ഷണത്തിന് മുന്‍പ് പഴം കഴിക്കുക. ശേഷം കഴിക്കാതിരിക്കുക.

ഒരു മുഴുവന്‍ നാരങ്ങ ഒരു കപ്പ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ആ മിശ്രിതം ഒന്നു മുതല്‍ 3 മാസം വരെ ഉപയോഗിക്കുക. കീമോതെറാപ്പിയെക്കാള്‍ ആയിരം മടങ്ങ് മികച്ചതാണ് ഇതെന്ന് മേരിലാന്‍ഡ് കോളേജ് ഓഫ് മെഡിസിന്‍ നടത്തിയ ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

മഞ്ഞ പര്‍പ്പിള്‍ നിറത്തിലുള്ള മധുരക്കിഴങ്ങ് ക്യാന്‍സര്‍ കോശങ്ങളെ തടയുന്നു.

വെറും വയറ്റില്‍ തക്കാളി കഴിക്കാതിരിക്കുക.

ഉറങ്ങുന്നതിന് അടുത്ത് മൊബൈല്‍ഫോണ്‍ കുത്തി വയ്ക്കാതിരിക്കുക.

 

ആര്‍ത്തവ സമയത്ത് ചായയുടെ ഉപയോഗം ഒഴിവാക്കുക.

മദ്യപാനം ഒഴിവാക്കുക. പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാരണമാകും.

രാവിലെ വെറും വയറ്റില്‍ പച്ചവെള്ളം കുടിക്കുന്നത് പിത്താശയക്കല്ല് രൂപംകൊള്ളുന്നതില്‍ നിന്ന് അകറ്റുന്നു. രാത്രിയേക്കാള്‍ കൂടുതല്‍ വെള്ളംപകല്‍ കുടിക്കുക.

ഒരു ദിവസം രണ്ട് കപ്പില്‍ കൂടുതല്‍ കാപ്പി കഴിക്കാതിരിക്കുക. അത് ഉറക്കമില്ലായ്മയ്ക്കും ഉദരപരമായ രോഗങ്ങള്‍ക്കും കാരണമാകും.

ദിവസേന പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രസഞ്ചിയില്‍ വരുന്ന ക്യാന്‍സര്‍ തടയു

അഞ്ചുമണിക്ക് ശേഷം ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക.

ദിവസേന എട്ടു മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഉച്ചയ്ക്ക് ശേഷമുള്ള അര മണിക്കൂര്‍ വിശ്രമം യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കുറച്ചു കഴിക്കുക.

വാഴപ്പഴം, മുന്തിരി, ചീര, മത്തങ്ങ, പീച്ച് തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

നാരങ്ങാനീര് ചേര്‍ത്ത് ചൂടുവെള്ളം നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുകയും ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

ആളുകളെ ഏറ്റവും ഭയപ്പെടുത്തുന്ന വാക്കായി കാന്‍സര്‍ മാറിയിട്ടുണ്ട്. ചികിത്സാരംഗത്ത് ഒട്ടേറെ മുന്നേറ്റമുണ്ടെങ്കിലും കണ്ടെത്താന്‍ വൈകുന്നതാണ് ഈ രോഗത്തെ ഗുരുതരമാക്കുന്നത്. അതിനാല്‍ ക്യാന്‍സര്‍ വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഒരുപരിധി വരെ നിങ്ങളെ അര്‍ബുദരോഗിയാക്കാതിരിക്കാന്‍ മേല്‍പ്പറഞ്ഞവ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button