Latest NewsKerala

വഫ ഫിറോസിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നത് സംബന്ധിച്ച് പുതിയ തീരുമാനം : ഇക്കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പ് പറയുന്ന ന്യായീകരണം ഇങ്ങനെ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ട രാമന്‍ ഐ.എസ് ഓടിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ,വഫ ഫിറോസിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നത് സംബന്ധിച്ച് പുതിയ തീരുമാനം. വഫയുടെ ലൈസന്‍സ് ഇപ്പോള്‍ സസ്പെന്റ് ചെയ്യില്ല. അമിത വേഗത്തിന് നോട്ടീസ് അയച്ചപ്പോള്‍ വഫ പിഴയടച്ചിരുന്നുവെന്നും വീണ്ടും നോട്ടീസ് അയച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. പിഴ അടച്ചത് കുറ്റകൃത്യം അംഗീകരിച്ചതിന് തുല്യമാണെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.

Read Also : ബഷീറിന്റെ മരണത്തിന് കാരണമായ അപകടം; വഫയുടെ കാർ പരിശോധിക്കാൻ പൂനെയിൽ നിന്നുള്ള സംഘം

അതേസമയം കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്യും. നോട്ടീസ് കൈപ്പറ്റി രണ്ടാഴ്ച കഴിഞ്ഞിട്ടും ശ്രീറാം മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നത്.

Tags

Post Your Comments


Back to top button
Close
Close