Health & Fitness

അമിതവണ്ണമകറ്റാന്‍ സഹായിക്കുന്ന 13 പാനീയങ്ങള്‍

04ശരീരഭാരത്തെ നിയന്ത്രിക്കാന്‍ പലപ്പോഴും ഭക്ഷണമുപേക്ഷിക്കുകയാണ് പലരും കണ്ടെത്തുന്ന പോംവഴി, എന്നാല്‍ ഭക്ഷണമുപേക്ഷിക്കുന്നത് ഭാരം കുറയ്ക്കുന്നതിനല്ല മറിച്ച് തളര്‍ച്ചയ്ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കും എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. ശരീരഭാരത്തെ നിയന്ത്രിക്കാന്‍ ചില പാനീയങ്ങള്‍ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. ഇത്തരത്തില്‍ ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന 13 പാനീയങ്ങളെ നമുക്ക് പരിചയപ്പെടാം.

1. പൈനാപ്പിള്‍ നാരങ്ങാ പാനീയം

പൈനാപ്പിള്‍, കറുവപ്പൊടി, നാരങ്ങ നീര്, കറുത്ത ഉപ്പ് എന്നിവ കൊണ്ട് തയ്യാറാക്കേണ്ട ഈ പാനീയം നല്ല ദഹനത്തിനും, വീക്കം കുറയ്ക്കുന്നതിനും , രക്തം കട്ടപിടിക്കുന്നതിനും സഹായിക്കുന്നു. വിദഗ്ധരുടെ അഭിപ്രായപ്രകാരം, പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമിലിന്‍ ആണ് ഇവയ്ക്കായി സഹായിക്കുന്നത്.

2. തേന്‍ നാരങ്ങ പാനീയം

നാരങ്ങാനീര്, ചൂട് വെള്ളം, തേന്‍ എന്നിവയുടെ മിശ്രിതം വെറും വയറ്റില്‍ കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. നാരങ്ങയുടെ ആസിഡ് സ്വഭാവവും തേനിനാല്‍ സാധ്യമാകുന്ന സീതാളാവസ്ഥയുമാണ് ഇതിനു സഹായിക്കുന്നത്.

3.കൊക്കോ ജ്യൂസ്

കൊക്കോ, പാനീയ രൂപത്തില്‍ ഉപയോഗിക്കുമ്പോള്‍ ലിപ്പോജെനിസ് പ്രക്രിയയെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും രാത്രിയില്‍ കൊക്കോ വെള്ളത്തില്‍ മുക്കിവെയ്ക്കുക, രാവിലെ ഈ വെള്ളം തിളപ്പിച്ചു കുടിക്കുകയും ചെയ്യുക. ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദവും സുരക്ഷിതവുമായ മാര്‍ഗ്ഗമാണ് ഇതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

4. ഗ്രീന്‍ ടീയും പുതിനയിലയും

വെറും വയറ്റില്‍ ഈ പാനീയം കുടിക്കുന്നത് ഉന്മേഷത്തിനും,വയറില്‍ അനുഭവപ്പെടുന്ന ഗ്യാസ് പ്രശ്‌നങ്ങള്‍ക്കും , ഉദര സംബന്ധമായ അലര്‍ജി എന്നിവയെയും ഒഴിവാക്കാന്‍ സഹായിക്കും. കാറ്റിച്ചിന്‍ സമ്പന്നമായി ഈ പാനീയത്തില്‍ അടങ്ങിയിരിക്കുന്നതിനാലാണ് കൊഴുപ്പ് സമാഹരിക്കപെടുകയും ശരീരഭാരം കുറയുകയും ചെയ്യുന്നത്.

5. ഇഞ്ചി നാരങ്ങാ വെള്ളം

ഇഞ്ചി, നാരങ്ങ എന്നിവ ചേര്‍ത്ത് മിശ്രിതം അന്നനാളത്തെ വൃത്തിയാക്കുക മാത്രമല്ല, ബെറ്റ-കരോട്ടിന്‍, കഫീക് ആസിഡ് തുടങ്ങിയവയുടെ സഹായത്തോടെ ശരീര ഭാരം കുറയ്ക്കുകയും ചെയ്യുന്നു.

6. ഉലുവ വെള്ളം

ഉലുവ, വെള്ളരിക്ക, കറുത്ത ഉപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് ഈ പാനീയം ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നു, ഗ്ലൂക്കോസ്, ലിപിഡ് മെറ്റാബോളിസത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

7. ജീരക വെള്ളം

രാത്രിയില്‍ ഒരു പിടി ജീരകം വെള്ളത്തില്‍ ഇട്ടുവയ്ക്കുക. രാവിലെ അത് തിളപ്പിക്കുക. ഒഴിഞ്ഞ വയറില്‍ ഈ ചൂട് വെള്ളം കുടിച്ചാല്‍, ജിമ്മില്‍ വിയര്‍ത്താതെ ശരീരത്തില്‍ അധികമായുള്ള ഇഞ്ചുകള്‍ നഷ്ടപ്പെടുവാന്‍ സഹായകരമാകും.

8. തേങ്ങാവെള്ളവും പൈനാപ്പിളും ചേര്‍ന്ന പാനീയം

നാരങ്ങ നീരും, കുരുമുളക് വിത്ത്, കറുത്ത ഉപ്പും ചേര്‍ത്ത് പൈനാപ്പിള്‍ ചേര്‍ക്കുക. ശരീരഭാരം കുറയ്ക്കാനും, ദഹനത്തെ ഉത്തേജിപ്പിക്കാനും, ദഹനക്കുറവ്, ഓക്കാനം എന്നിവയെ തടയാനും ഇത് സഹായിക്കും .

9.കറുവപ്പട്ട ആപ്പിള്‍ ജ്യൂസ്

ആപ്പിളിലെദഹനത്തെ നിയന്ത്രിക്കുന്ന നാരുകളും കറുവാപ്പട്ടയിലെ ആന്റിഓക്‌സിടെന്റ്സും കൂടിച്ചേരുമ്പോള്‍ വിശപ്പിനെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയുന്നു.

10. സംഭാരം

ഒരു കപ്പ് സംഭാരത്തില്‍ 98 കലോറി ഉണ്ട്. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തില്‍ പ്രഭാതഭക്ഷണത്തില്‍ സംഭാരം ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിലനിര്‍ത്താനും വിഷബാധയെ ഫലപ്രദമായി നീക്കംചെയ്യാനും സഹായിക്കും.

11. ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് രാവിലെ കുടിയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ശരീരത്തിലെ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും സഹായിക്കും.

12. കറ്റാര്‍ വാഴ ജ്യൂസ്

വെറും വയറില്‍ കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുന്നത്, മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നതിനു വളരെയധികം സഹായിക്കുന്നു, ശരിയായ ദഹനപ്രക്രിയയെ പ്രോത്സാഹിപ്പിക്കുകയും അധിക കൊഴുപ്പും കലോറിയും നീക്കം ചെയ്യുകയും ചെയ്യുന്നു.

13. തക്കാളി നാരങ്ങാ ജ്യൂസ്

തക്കാളി ജ്യൂസ്, നാരങ്ങ നീര്, കറുത്ത ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. പ്രമേഹം, പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം, ഹൃദയ രോഗങ്ങള്‍ എന്നിവയ്‌ക്കെതിരായ പോരാട്ടമാണ് ഈ കോമ്പിനേഷന്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button