KeralaLatest News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് : കേസില്‍ നിര്‍ണായക തെളിവ് : കോപ്പിയടിച്ചത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‌സി തട്ടിപ്പിന് പിന്നില്‍ വന്‍ തട്ടിപ്പ് സംഘം തന്നെയുണ്ടെന്ന് സൂചന. പ്രതികള്‍ കോപ്പിയടിച്ചത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നും സംശയം. പിഎസ് സി പരീക്ഷാത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും സ്മാര്‍ട്ട് വാച്ചിലെ ബ്ളൂടൂത്ത് ഉപയോഗിച്ചെന്നാണ് ഏകദേശ സൂചന ലഭിച്ചിരിക്കുന്നത്. . പ്രതികളായ ശിവരജ്ഞിത്ത്, നസീം എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയ ക്രൈംബ്രാഞ്ച് സംഘം രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് മെമ്മറി കാര്‍ഡുകളും ഏതാനും രേഖകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത ഉപകരണങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് ഉള്‍പ്പെടെ അയക്കും.

Read Also : പിഎസ്‍സി പരീക്ഷാക്രമക്കേട് ; മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ

സാധാരണ പിഎസ്സി പരീക്ഷാ ഹാളില്‍ മൊബൈല്‍ഫോണ്‍ അനുവദിക്കാറില്ല. ഫോണ്‍ പരീക്ഷാ ഹാളിനു പുറത്തുവെക്കണം. എന്നാല്‍, ഫോണ്‍ പുറത്തുവെക്കുന്നതിനു മുമ്പ് ശിവരഞ്ജിത്തും നസീമും കൈയില്‍ കെട്ടിയിരുന്ന സ്മാര്‍ട്ട് വാച്ചും പുറത്തുള്ള ഫോണും തമ്മില്‍ ബ്ളൂടൂത്ത് ഉപയോഗിച്ച് ബന്ധിപ്പിച്ചുവെന്നാണ് സൂചന. സുഹൃത്തുക്കള്‍ പുറത്തുനിന്ന് സന്ദേശമായി അയച്ച ഉത്തരങ്ങള്‍ ഈ വാച്ച് വഴി സ്വീകരിച്ചാണ് പരീക്ഷയെഴുതിയത്. പരീക്ഷാ ഹാളില്‍നിന്ന് ചോദ്യക്കടലാസ് ജനാലവഴി പുറത്തേക്കിടുകയോ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഫോണുപയോഗിച്ച് ചോദ്യക്കടലാസ് പുറത്തെത്തിക്കുകയോ ചെയ്തിരിക്കാമെന്നാണ് കരുതുന്നത്. ഇവ കണക്കിലെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്.

പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ന്നത് എവിടെ വെച്ചെന്ന് പൊലീസിന് വ്യക്തമായ വിവരം

പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും പ്രണവിന് 78 സന്ദേശങ്ങളും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് അന്‍പതിലേറെ പേര്‍ ഉള്‍പ്പെടുന്ന വന്‍ സംഘമുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button